എന്‍.സി.പിയില്‍ ആശയക്കുഴപ്പമില്ല; ശശീന്ദ്രന്റേത് ധാര്‍മിക വിജയം- ഉഴവൂര്‍ വിജയന്‍
തിരുവനന്തപുരം: മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍. സി.പിയില്‍ ആശയക്കുഴപ്പമില്ലന്ന് സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. മുഖ്യമന്ത്രിയെ പിണറായി വിജയനുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നറിയിക്കുന്ന കത്ത് മുഖ്യമന്ത്രിക്കു കൈമാറിയതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശീന്ദ്രന്റെ രാജി ധാര്‍മികമായ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ രണ്ടു എം.എല്‍.എമാരും മന്ത്രിസ്ഥാനമെന്ന മോഹം കൊണ്ടു നടക്കുന്നവരല്ലെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
പരാതി പറയാന്‍ വന്ന വീട്ടമ്മയോടെ ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു മംഗളത്തിന്റെ വാര്‍ത്ത. എന്നാല്‍ തേന്‍കെണിയൊരുക്കി മാധ്യമപ്രവര്‍ത്തക മന്ത്രിയെ കുടുക്കുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു. ഇതോടെയാണ് ചാനല്‍ മാപ്പു പറഞ്ഞ് പരസ്യമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."