ഇരുചക്ര വാഹനങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ഇന്നുകൂടി; വിലക്കുറവ് 18,500 രൂപ വരെ
ന്യൂഡല്‍ഹി: ബി.എസ് III മോഡല്‍ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വില്‍പ്പന നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുചക്ര വാഹനങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍. ഹിറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍ ഇന്ത്യ എന്നീ കമ്പനികളുടെ ഏതാണ്ടെല്ലാ വണ്ടികള്‍ക്കും ഈ വിലക്കുറവ് ലഭ്യമാണ്. രണ്ടു ദിവസത്തേക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ ഇന്ന് അവസാനിക്കും.
ഹീറോയുടെ സ്കൂട്ടറുകള്‍ക്ക് 12,500 രൂപയും പ്രീമിയം ബൈക്കുകള്‍ക്ക് 7500 രൂപയും എന്‍ട്രി ലെവല്‍ ബൈക്കുകള്‍ക്ക് 5000 രൂപയുമാണ് ഡിസ്കൗണ്ട് നല്‍കുന്നത്. സ്കൂട്ടര്‍ ഇന്ത്യ എല്ലാ മോഡലുകള്‍ക്കും 10,000 രൂപ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. സ്റ്റോക്ക് തീരുന്നതു വരെ മാത്രമായിരിക്കും ഓഫര്‍.
സ്റ്റോക്കുള്ള വണ്ടികള്‍ വിറ്റഴിക്കാന്‍ സുപ്രിം കോടതി കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നത്. രണ്ടു ദിവസത്തിനിടെ 6.71 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കണമെന്നാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ജനങ്ങളുടെ ആരോഗ്യത്തിനാണ് മുഖ്യപരിഗണനയെന്നു പറഞ്ഞാണ് ബി.എസ്-III മോഡല്‍ വാഹനങ്ങള്‍ കോടതി വില്‍പ്പന നിരോധിച്ചത്. ബി.എസ്-IV വാഹനങ്ങള്‍ മാത്രമേ നിര്‍മിക്കാവൂയെന്നും കോടതി നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."