HOME
DETAILS
MAL
സാനിറ്ററി നാപ്കിനുകള്‍ നികുതി രഹിതമാക്കണമെന്ന് ജയ്റ്റ്ലിയോട് മനേക ഗാന്ധി
backup
March 31 2017 | 05:03 AM
ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും ജീര്‍ണ്ണിക്കുന്നതുമായ സാനിറ്ററി നാപ്കിനുകള്‍ക്ക് ചരക്കു സേവന നികുതിയില്‍ 100 ശതമാനം കിഴിവ് നല്‍കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാഗാന്ധി. ഈ ആവശ്യമുന്നയിച്ച് അവര്‍ ജയ്റ്റലിക്ക് കത്തച്ചു.
ചരക്കു സേവന നികുതിയില്‍ നിന്ന് സാനിറ്ററി പാഡുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലോക് സഭാ എം.പി സുഷ്മിത ദേവിന്റെ കത്ത് ലഭിച്ചതിനു പിന്നാലെയാണ് മേനകയുടെ നീക്കം.
Change.org എന്ന സംഘടന വഴിയാണ് സുഷ്മിത മനേകക്ക് എഴുത്ത് നല്‍കിയത്.
2.1 ലക്ഷം പേരാണ് Change.org അപേക്ഷയില്‍ ഒപ്പുവച്ചിരിക്കുന്നത്. സാനിറ്ററി നാപ്കിനുകള്‍ എല്ലാ സ്ത്രീകള്‍ക്കും അത്യന്താപേക്ഷിതമായതിനാല്‍ കോണ്ടത്തെയും ഗര്‍ഭനിരോധന ഉപാധികളെയും പോലെ ഇവയും നികുതി രഹിതമാക്കണമെന്നാണ് സുഷ്മിത ദേവ് ആവശ്യപ്പട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."