HOME
DETAILS

കുഴിമന്തിയില്‍ നിന്ന് ചമ്മന്തിയിലേക്കുള്ള ദൂരം

  
backup
April 01 2020 | 20:04 PM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9a%e0%b4%ae

 

എത്ര പെട്ടെന്നാണ് നമ്മള്‍ മലയാളികളുടെ ജീവിതരീതിയും ഭക്ഷണരീതികളും മാറിമറിയുന്നത്. രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഫാസ്റ്റ്ഫുഡ് നമ്മുടെ ശീലങ്ങളെ കയ്യടക്കിവച്ചിരുന്നുവെങ്കില്‍ വര്‍ത്തമാനകാലത്ത് അതിരുകളില്ലാത്ത ലോകത്തിന്റെ രുചിഭേദങ്ങളൊക്കെയും മലയാളികള്‍ക്ക് സ്വന്തമായിരിക്കുന്നു. അറേബ്യന്‍, ചൈനീസ് ഭക്ഷണങ്ങളുടെ അടിമകളായ മലയാളി പക്ഷെ, കൊറോണക്കാലത്ത് സ്വത്വബോധത്തിലേക്ക് തിരിച്ചുപോകാന്‍ തയാറായിരിക്കുന്നു എന്നതാണ് ആശങ്കകള്‍ക്കിടയിലും ഏറെ സന്തോഷം പകരുന്നത്.
മുന്‍കാലങ്ങളില്‍ ഒരു നേരമായിരുന്നു മിക്ക മലയാളികളും കാര്യമായി ഭക്ഷണം കഴിച്ചിരുന്നത്. അരി ഭക്ഷണം ആര്‍ഭാടത്തിന്റെ ഭാഗമായിരുന്നു. ചാമ, തിന, മുള, കൂവ, കാച്ചില്, ചെറുകിഴങ്ങ്, ചേമ്പ്, കുടപ്പനയുടെ കാണ്ഡത്തിന്റെ ഉള്‍ഭാഗം എന്നിവയാണ് സാധാരണക്കാര്‍ ഭക്ഷണമാക്കിയിരുന്നത്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂര്‍ രാജാവ് ഒരു നേരമായിരുന്നു കാര്യമായി ഭക്ഷണം കഴിച്ചിരുന്നതെന്നാണ് അറിവ്. രാവിലെ 10 മണിക്ക് വിഭവസമൃദ്ധമായ ഊണും പിന്നെ രാത്രി കഞ്ഞിയും. വിഭവങ്ങള്‍ കുറവായിരുന്നെങ്കിലും മലയാളിയുടെ ഭക്ഷണം പോഷകാംശങ്ങളുള്ളതായിരുന്നെന്നു കരുതാം. അതാതു കാലത്ത് ലഭിക്കുന്ന ഇലകള്‍, കായ്കള്‍, പച്ചക്കറികള്‍, ഫലങ്ങള്‍ എന്നിവ നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്നു. മാങ്ങയും ചക്കയും ഉണ്ടാകുന്ന കാലത്ത് ഇത് ഉപയോഗിച്ചുള്ള ധാരാളം വിഭവങ്ങള്‍ പതിവായിരുന്നു. ചക്ക കുരു അടുപ്പിനു താഴെയുള്ള മണ്ണില്‍ കുഴിച്ചിടും. ഇടവപ്പാതി മുതലുള്ള വറുതിയുടെ കാലത്ത് ഇതൊക്കെയായിരുന്നു വിഭവങ്ങളായി ഉപയോഗിച്ചിരുന്നത്. തേങ്ങ സമൃദ്ധമായിരുന്നതുകൊണ്ട് എല്ലാ വിഭവങ്ങളിലും വെളിച്ചെണ്ണ ചേര്‍ത്തിരുന്നു. പലതരം ചമ്മന്തികള്‍ മലയാളികള്‍ ഉപയോഗിച്ചിരുന്നു. തേങ്ങ ചുട്ടരച്ച ചമ്മന്തി, മാങ്ങാചമ്മന്തി, വേപ്പിലക്കട്ടി...


ആവിയില്‍ വേവിച്ച പുട്ടുണ്ടാക്കാന്‍ നമ്മെ പഠിപ്പിച്ചത് വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ക്യാപ്റ്റന്‍ ഡിലനോയ് ആണത്രേ. ഈ പരിഷ്‌കാരവും മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ആഗോളവല്‍ക്കരണവും ഉപഭോക്തൃ സംസ്‌കാരവും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരിക്കുന്നു. അതിന്റെ ഭീകര ഭവിഷ്യത്തുകളാണ് ഭാവിയില്‍ അനുഭവിക്കുവാന്‍ പോകുന്നത്. മലയാളികളുടെ ഭക്ഷണ ശീലങ്ങളിലെ മാറ്റമാണ് അവരെ കൂട്ടത്തോടെ രോഗികളാക്കുന്നത്. കൊളസ്‌ട്രോള്‍,രക്ത സമ്മര്‍ദം,ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീരോഗങ്ങളുടെ പിടിയിലേക്ക് അമരുകയാണ് മലയാളികള്‍ ഓരോരുത്തരും. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാത്തതും എന്തും വാരിവലിച്ച് കഴിക്കുന്ന മലയാളികളുടെ ശീലവുമാണ് രോഗങ്ങള്‍ക്ക് വഴിതെളിച്ചുകൊടുക്കുന്നത്. കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചിരുന്ന പഴയ തലമുറയുടെ പിന്മുറക്കാര്‍ ടിന്‍ ഫുഡിലേക്കും ഫാസ്റ്റ്ഫുഡിലേക്കും മാറിയിട്ട് നാളേറെയായിരിക്കുന്നു.
പകല്‍ ഉറക്കം, വ്യായാമം ഇല്ലായ്മ, അരിയാഹാരവും മാംസാഹാരവും തുടര്‍ച്ചയായി ഉപയോഗിക്കുന്നതും ജീവിത ശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നു. കേരളത്തിലെ പ്രമേഹ രോഗികളില്‍ അറുപതുശതമാനം പേര്‍ക്കും രോഗകാരണം മധുരം കഴിക്കുന്നത് മാത്രമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പാശ്ചാത്യരെ അനുകരിച്ച് ഭക്ഷണ ശീലങ്ങള്‍ മാറ്റിയ മലയാളിക്ക് ദഹനപ്രശ്‌നങ്ങളും ഉദര രോഗങ്ങളും സര്‍വസാധാരണമായി. നാടന്‍ വിഭവങ്ങളും കലോറി കുറഞ്ഞ സമീകൃത ആഹാരങ്ങളും ആരോഗ്യമുള്ള ജീവിതത്തിനായി നിര്‍ദേശിക്കപ്പെടുമ്പോള്‍ ഫാസ്റ്റ്ഫുഡ് സംസ്‌കാരം സ്വീകരിച്ചവര്‍ പച്ചക്കറികളെയും പയറുവര്‍ഗങ്ങളെയും ഭക്ഷണത്തില്‍ നിന്നകറ്റി രോഗത്തെ കൂടെ നിര്‍ത്തി.


വിരുദ്ധാഹാരം വിഷ തുല്യമെന്ന് പഴമക്കാരും ചികിത്സകരും ഒരുപോലെ പറയുമ്പോഴും എന്തും എന്തിനോടൊപ്പവും കഴിച്ച് എല്ലാം വരുത്തിവയ്ക്കുന്ന ശീലം മാത്രം മാറ്റിയില്ല. അരവയര്‍ നിറച്ചിരുന്നവര്‍ വയറുനിറയെ നിറച്ചപ്പോള്‍ ശരീരവണ്ണം കൂടി. എത്ര ദൂരവും നടന്നിരുന്ന പഴമക്കാരുടെ പിന്‍തലമുറ ഏതാനും ദൂരം പോലും നടക്കാന്‍ മടിച്ചപ്പോള്‍ വ്യായാമം കുറഞ്ഞു. ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിച്ചു. ഇതെല്ലാം മതി ഒരാളെ രോഗിയാക്കാന്‍. ഒരു വലിയ രോഗി. ആഗോളവല്‍ക്കരണ നയങ്ങള്‍ കണ്ണടച്ച് പിന്തുടരുന്നതിലൂടെ വിദേശ ഭക്ഷ്യ സംസ്‌കാരമാതൃക അന്ധമായി പിന്തുടരുന്നവരായി മാറുന്ന മലയാളികളെയാണ് നാം കാണുന്നത്. പ്രകൃതിനിയമങ്ങളെ ലംഘിക്കുകയും തെറ്റായ ഭക്ഷണ സമ്പ്രദായങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ജനതയാണ് മലയാളികള്‍ എന്നകാര്യത്തില്‍ തര്‍ക്കമില്ലാതായിരിക്കുന്നു.


ബേക്കറികളില്‍ കുപ്പിയിലും പായ്ക്കറ്റുകളിലുമായി സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, ചായം ചേര്‍ന്ന പാനീയങ്ങള്‍, എരിവ്, പുളി, മസാലകള്‍, അമിതമായ ഉപ്പ്, വറുത്ത എണ്ണയില്‍ വീണ്ടും പൊരിക്കുന്ന ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയെല്ലാം ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ആധുനിക ജനത തിരക്കേറിയ ജീവിത രീതിയിലേക്ക് മാറുകയും കുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറുകയും ചെയ്യുന്നതിലൂടെ ഭക്ഷണം പ്രധാനമായും ഫാസ്റ്റ്ഫുഡായി മാറ്റിയിരിക്കുന്നു. ഫാസ്റ്റ്ഫുഡിന് പ്രകൃതിജന്യമായ ഭക്ഷണരുചി ഇല്ലാതായപ്പോള്‍ നല്ലരുചിയും മണവുമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് ചില ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. അങ്ങനെ കമ്പനികളുടെ കിടമത്സരവും രാജ്യാന്തര തലത്തിലുള്ള ഇറക്കുമതി, കയറ്റുമതി നിയമങ്ങളുടെ ലഘൂകരണവും മൂലം ഫാസ്റ്റ്ഫുഡ് സംസ്‌കാരം കേരളത്തില്‍ വളരാന്‍ കാരണമായി.
ഗുണനിലവാരമുള്ളതും മെച്ചപ്പെട്ടതുമായ ഭക്ഷ്യസംസ്‌കാരം സൃഷ്ടിക്കുന്നതില്‍ കുടുംബത്തിന് മുഖ്യസ്ഥാനമാണുള്ളത്. കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാതാപിതാക്കള്‍ അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ നിന്ന് നിയന്ത്രണം അനിവാര്യമാണ്. വീടുകളില്‍ പ്രകൃതിദത്തമായ പഴങ്ങള്‍ പച്ചക്കറികള്‍ ഉണ്ടാക്കിയെടുക്കുകയും അത് കഴിപ്പിക്കാനുള്ള ശ്രദ്ധയും കരുതലും മാതാപിതാക്കള്‍ക്ക് ഉണ്ടായേ തീരൂ. കുട്ടികള്‍ പലപ്പോഴും അനുകരണപ്രിയരാണ്. അവരുടെ റോള്‍മോഡല്‍ പലപ്പോഴും മാതാപിതാക്കള്‍ തന്നെയാണ്. പാരമ്പര്യ ഭക്ഷ്യ ഇനങ്ങളായ ചക്ക, കപ്പ, ചേന, ചീര, മുരിങ്ങയില തുടങ്ങിയവ നമ്മുടെ ഭക്ഷണത്തില്‍ ഏര്‍പ്പെടുത്തുകയും ഇതുപോലുള്ള ആഹാരരീതി കുടുംബങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുകയും വേണം. ഇത്തരത്തിലൂടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നത് മാതാപിതാക്കളുടെ ചുമതലയാണ്.


ചക്കയെ കേരളസര്‍ക്കാര്‍ ഔദ്യോഗികഫലമായി പ്രഖ്യാപിച്ചിട്ടുണ്ട്. ചക്കയുടെ പോഷകമൂല്യങ്ങളെക്കുറിച്ച് മലയാളികള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തണം. കുടുബശ്രീ, ത്രിതലപഞ്ചായത്തുകള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ അവരുടെ നേതൃപരമായ ഇടപെടല്‍ നടത്തുകയും മലയാളിയുടെ മാറിയ ഭക്ഷ്യസംസ്‌കാരം തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കുകയും വേണം.


അതുപോലെ ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരേ ശക്തമായ നിയമനിര്‍മാണവും ശിക്ഷാനടപടികളും സ്വീകരിക്കണം. കണ്ണൂരിന്റെയും മലപ്പുറത്തിന്റെയുമിടയിലുള്ള യാത്രകളില്‍ പുറംകാഴ്ചകളിലേക്കൊന്നു കണ്ണുതുറന്നാല്‍ മതി, മാംസാധിഷ്ഠിത ഭക്ഷണങ്ങളുടെ മായാക്കാഴ്ചകളൊരുക്കുന്ന ആഹാരശാലകളുടെയും അംബരചുംബികളായ ആശുപത്രിക്കെട്ടിടങ്ങളുടെയും സാന്നിദ്ധ്യമില്ലാത്ത ഒരു നഗരം പോലും നമുക്ക് കാണാന്‍ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കൊറോണയിലൂടെ രാജ്യം ലോക്ക് ഡൗണ്‍ എന്ന സുന്ദരമായ ശുദ്ധീകരണ പദ്ധതി നടപ്പിലാക്കുന്നത്. പല വീട്ടുകാരും മുരിങ്ങയിലകൊണ്ടുള്ള വിവിധ വിഭവങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ്. ചീരയും പയറിന്റെ ഇലയും മത്തന്റെ ഇലയും കൊണ്ടുള്ള കറികളും ഉപ്പേരികളും ചക്കക്കൂട്ടാന്‍ എന്നിവയുടെയൊക്കെ രുചിയറിയാനും വിലയറിയാനും ഈ കൊറോണക്കാലം ഉപകരിക്കുന്നുണ്ടെങ്കില്‍ ഈ കാലം തന്നെയാണ് നമ്മുടെ സുവര്‍ണ കാലം. പുതിയ തിരിച്ചറിവുകളുടെയും തിരുത്തലുകളുടേതുമാകട്ടെ ഈ ലോക്ക് ഡൗണ്‍ കാലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago