HOME
DETAILS

ജീവിതം കൂട്ടിമുട്ടിക്കാന്‍ എണ്‍പത്തിയേഴാം വയസിലും തങ്കമ്മ മിഠായി വില്‍ക്കുകയാണ്

  
backup
June 03 2018 | 06:06 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 



പാലക്കാട് : എണ്‍പത്തിയേഴാം വയസിലും ജീവിതം കൂട്ടിമുട്ടിക്കാന്‍ കോലുമിഠായി വിറ്റ് ഉപജീവനം നടത്തുകയാണ് പട്ടഞ്ചേരി പഞ്ചായത്തിലുളള കടുചിറയിലെ തങ്കമ്മമുത്തശി. പാലക്കാട് ജില്ലയിലെ ഉല്‍സവ പറമ്പുകളിലെല്ലാം ഈ മുത്തശി മിഠായിത്തട്ടുമായി കച്ചവടത്തിനുണ്ടാവും.പ്രായം കൂടിയെങ്കിലും ജീവിക്കാനുള്ള തത്രപ്പാടില്‍ അതൊന്നും വകവെക്കാതെ അവര്‍ ഇപ്പോഴും വേല,പൂര പറമ്പുകളിലേക്ക് കച്ചവടത്തിനായി എത്തുന്നു. ഭര്‍ത്താവ് ബാലകൃഷ്ണന്റെ മരണ ശേഷം കുടുംബത്തിന്റെ ചുമതല തങ്കമ്മക്കായി .ഇപ്പോള്‍ കച്ചവടസഹായത്തിനായി മകന്‍ നാരായണനും കൂട്ടുണ്ട്. ഉത്സവ പറമ്പില്‍ എത്തിയാല്‍ ഇവര്‍ രണ്ടുപേരും രണ്ടിടത്താണ് കച്ചവടത്തിനിരിക്കുന്നത്.
25-ം വയസിലാണ് തങ്കമ്മ സ്വന്തമായി മിഠായി കച്ചവടത്തിനിറങ്ങുന്നത് ആദ്യം ഭര്‍ത്താവിനോടൊപ്പമാണ് കച്ചവടത്തിന് പോയിരുന്നത്. പഞ്ചസാര കൊണ്ടുണ്ടാക്കിയ കോലുമിഠായി,കടലമിട്ടായി,ജൗ മിഠായി,വെല്ല മിഠായി, കച്ചായം,പരുപ്പ് വട,പണിയാരംഎന്നിങ്ങനെയുള്ള സാധനങ്ങളാണ് ഉത്സപ്പറമ്പുകളിലെ കച്ചവടത്തിനായി കൊണ്ടുപോകാറുള്ളത്.. അയ്യപ്പന്‍ വിളക്കുകള്‍ ആരംഭിക്കുന്നതോടെയാണ് ഇവരുടെ മിഠായി കച്ചവടം തുടങ്ങുന്നത്. പുതുശേരി വേലയില്‍ തുടങ്ങുന്ന ഉത്സവം അവസാനിക്കുന്നത് കണ്ണമ്പ്ര വേലയിലാണ്. ആറു മാസം ഇവര്‍ മിഠായി കച്ചവടവുമായി കഴിയും.പിന്നീട് മറ്റെന്തെങ്കിലും കൂലിപണിക്ക് പോകുകയാണ് പതിവ് .പാരമ്പര്യമായി ചെയ്തു വരുന്ന തൊഴിലായതിനാല്‍ ഉപേക്ഷിക്കാന്‍ മനസ് വരുന്നില്ലെന്നാണ് തങ്കമ്മ പറയുന്നത്. ഇതു വരെ കാര്യമായ അസുഖങ്ങളൊന്നും പിടിപെടാത്തതിനാല്‍ ഉത്സവ കാലം തുടങ്ങിയാല്‍ പിന്നെ മിഠായി കച്ചവടത്തിന് പോകാനുള്ള തത്രപ്പാടാണിവര്‍ക്കിപ്പോഴും.87വയസുവരെ പാരമ്പര്യ തൊഴില്‍ ചെയ്തു ജീവിച്ചു.
ഇനിമരിക്കുന്നതുവരെ ഈ തൊഴില്‍ ചെയ്തു ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തങ്കമ്മ പറയുന്നു. പുതിയ കാലത്തു് ഈ മിഠായികള്‍ക്ക് ആവശ്യക്കാര്‍ കുറവാണെങ്കിലും ഉത്സവ പറമ്പുകളിലെത്തുന്നവര്‍ ഇപ്പോഴും വാങ്ങിക്കുന്നുണ്ട്.അതു കൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്നത്.യന്ത്രസഹായമില്ലാതെയാണ് ഈ മിഠായി ഐറ്റങ്ങളെല്ലാം ഉണ്ടാക്കുന്നത്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും യന്ത്ര സഹായത്താല്‍ നിര്‍മ്മിച്ച ഇത്തരം മിഠായികള്‍ വരാറുണ്ടെങ്കിലും കൈകൊണ്ടുണ്ടാക്കുന്നവയ്ക്ക് തന്നെയാണ് ആവശ്യക്കാരെയൊന്നും അവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago