മൂന്നുപള്ളികളില്‍ മൂന്നുഭാഷ: വ്യത്യസ്തതയുമായി മേട്ടുപ്പാളയം തെരുവ്
പാലക്കാട്: ഇസ്‌ലാം മതാചാര പ്രകാരം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട കര്‍മങ്ങളിലൊന്നാണ് അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍. വീടുകളില്‍ നിര്‍വ്വഹിക്കുന്ന നമസ്‌കാരങ്ങള്‍ക്കു പുറമെ പള്ളികളില്‍ നിര്‍വഹിക്കുന്ന നമസ്‌കാരങ്ങളിലും പ്രത്യേകതകള്‍ ഏറെയുണ്ട്. ഇതില്‍ വ്യത്യാസ്ഥമാണ് പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ നടത്താറുള്ള ജുമുഅ നമസ്‌കാരമെന്നതിനാല്‍ പ്രത്യേകതകളുണ്ട്. ഖുതുബ നടത്തുന്നത് അറബിയിലാണെങ്കിലും അതതു പ്രദേശത്തെ ഭാഷയുടെ അടിസ്ഥാനത്തില്‍ ജുമുഅക്ക് മുമ്പോ ശേഷമോ നടത്തുന്ന ഉപദേശങ്ങള്‍ ഭാഷ കൊണ്ട് വ്യത്യസ്തമാവുകയാണ് പാലക്കാട് ടൗ.ണ്‍
ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ തമിഴിലാണ് പ്രസംഗമെങ്കിലും നഗരത്തോടു ചേര്‍ന്ന പള്ളികളില്‍ മലയാളത്തിലും തമിഴിലും ഉര്‍ദുവിലും പ്രസംഗിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ചില ഹനഫി പള്ളികളില്‍ തമിഴില്‍ പ്രസംഗം നടത്തുമ്പോള്‍ മലയാളത്തിലും നടത്തപ്പെടുന്നുണ്ട്. ടൗണില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിനടുത്തുള്ള മേട്ടുപ്പാളയം തെരുവിലെ പള്ളികളൊന്നില്‍ തമിഴിലും മറ്റൊന്നില്‍ മലയാളത്തിലും ഡയറാ തെരുവില്‍ ഉര്‍ദുവിലുമാണ് പ്രസംഗിക്കുന്നത്. കാരണം ഇവിടെ പഠാണികളാണേറെയെന്നതാണ്. അടുത്തടുത്തുള്ള മൂന്നു പള്ളികളില്‍ മൂന്നുതരത്തിലാണ് പ്രസംഗങ്ങളും ഉദ്‌ബോധനങ്ങളുമെന്നത് അപൂര്‍വമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ റാവുത്തര്‍മാരും മൈസൂരില്‍ നിന്നെത്തിയ പഠാണികളും കൂടുതല്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശമായതിനാല്‍ മേട്ടുപ്പാളയം തെരുവില്‍ നഗരത്തിലെ പ്രധാനകച്ചവടത്തെരുവ് കൂടിയാണ്. ആദ്യകാലത്ത് ഫിലിംസിറ്റിയായിരുന്ന തെരുവിപ്പോള്‍ പൂമാര്‍ക്കറ്റിന്റെയും പ്രിന്റിംഗ് പ്രസ്സുകളുടെയും കേന്ദ്രമായിരിക്കുകയാണ്. മേട്ടുപ്പാളയം തെരുവില്‍ മൂന്നു പള്ളികളുണ്ടെങ്കിലും ഇവിടെ വിഭാഗീയതയോ മതത്തിലെ ചേരിതിരുവുകളോ ഇല്ലാതെ തികച്ചും സാഹോദര്യത്തോടുകൂടിയാണ് നടന്നുപോവുന്നത്. മൂന്നു പള്ളികളില്‍ മൂന്നു ഭാഷ കൊണ്ട് വ്യത്യസ്ത തീര്‍ക്കുകയാണ് മേട്ടുപ്പാളയം തെരുവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."