HOME
DETAILS

ഇമേജ് അടച്ചുപൂട്ടണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി

  
backup
June 03 2018 | 06:06 AM

%e0%b4%87%e0%b4%ae%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8



പാലക്കാട്:സംസ്്ഥാനത്തെ ഏക മാലിന്യസംസ്‌ക്കരണ പ്ലാന്റായ മലമ്പുഴയിലെ ഇമേജ് അടച്ചുപൂട്ടണമെന്ന്താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. സി.പി.ഐ പ്രതിനിധി ജയപാലനാണ് ആവശ്യം ഉന്നയിച്ചത്.
നിലവില്‍ സംസ്്ഥാനത്തെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഇവിടെയാണെന്നിരിക്കെ പ്രദേശവാസികള്‍ വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. പ്രശ്‌നം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് യോഗത്തിന്റെ ചെയര്‍പേഴ്‌സണും പാലക്കാട് താലൂക്ക് തഹസില്‍ദാറുമായ വിശാലാക്ഷി പറഞ്ഞു.
കടുക്കാംകുന്നം-മലമ്പുഴ റോഡിലെ ടോള്‍ ബൂത്ത് പൊളിച്ചുമാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേരള കോണ്‍ഗ്രസ് ജില്ലാ ജോയന്റ് സെക്രട്ടറി കെ. ശിവരാജേഷും മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രനുമാണ് പ്രമേയമുന്നയിച്ചത്. ടോള്‍ പിരിവിന്റെ കാലാവധി കഴിഞ്ഞിട്ടും അനധികൃത ടോള്‍ പിരിവ് നടത്തുകയാണെന്ന് ആരോപിച്ചാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
മിച്ചഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
അനധികൃത കൈയേറ്റം, നിലം നികത്തല്‍, ഭൂമി തരം മാറ്റല്‍ എന്നിവയ്‌ക്കെതിരേയും നടപടി ശക്തമാക്കുമെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. വിക്ടോറിയ കോളെജിനടുത്തും മന്തക്കരയിലുള്ള ടോള്‍ബൂത്തുകള്‍ കാലാവധിക്കു ശേഷവും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ നിര്‍ത്തലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റോഡ്‌സ് ആന്റ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് യോഗത്തില്‍ നിര്‍ദേശം നല്‍കി.
മഴക്കാലത്ത് പകര്‍ച്ച പനികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് പഴക്കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. കൂടാതെ റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനും സ്‌കൂളുകള്‍ക്കടുത്ത് പുകയില പരിശോധന ശക്തമാക്കാനും യോഗത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന ആവശ്യവും ശ്രദ്ധയമായി ഉന്നയിക്കപ്പെട്ടു.
29 പരാതികളാണ് പരിഗണിച്ചത്. 18 പുതിയ പരാതികള്‍ അടുത്ത യോഗത്തില്‍ പരിഗണിക്കും. പറളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ ഗിരിജ അധ്യക്ഷയായ യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് തഹസില്‍ദാര്‍ വി.വിശാലാക്ഷി, അഡീഷണല്‍ തഹസില്‍ദാര്‍ ആനിയമ്മ വര്‍ഗീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.അനന്തകൃഷ്ണന്‍, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago