HOME
DETAILS
MAL
കൊല്ലം സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു
backup
March 31 2017 | 06:03 AM
മനാമ: കൊല്ലം സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു. കരുനാഗപ്പള്ളി കോഴിക്കോട് ഗ്രെയ്സ് വില്ലയില്‍ മനയില്‍ പടീറ്റതില്‍ തോമസ് ജോണാ (56)ണ് ഹൃദയാഘാതം മൂലം മരിച്ചത്. വൈകീട്ട് കമ്മീസിലെ താമസ സ്ഥലത്തു വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
35 വര്‍ഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം നേരത്തെ ബറ്റല്‍കോ ടെലിഫോണില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കവാജനിയാസ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തി വരികയായിരുന്നു.
ഭാര്യ: റേച്ചല്‍ തോമസ് (ആലിയ സ്കൂള്‍, ബഹ്റൈന്‍) മക്കള്‍: ജസിന്ത് തോമസ് (ബി ഐ ബി എഫ് ബഹ്റൈന്‍, )ജസ്സാന് തോമസ് (ബി.ഐ.ബി.എഫ്), ജന്നാ തോമസ് (പ്ലസ്ടു, ഇന്ത്യന്‍ സ്കൂള്‍). സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."