ബാബരി കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കണമെന്ന സുബ്രഹ്മണ്യന് സാമിയുടെ ഹരജി തള്ളി
ന്യൂഡല്‍ഹി: ബാബരി കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സാമി സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി.
കേസില്‍ സുബ്രഹ്മണ്യം സ്വാമി കക്ഷിയാണൊ അല്ലയൊ എന്ന് കോടതിക്ക് അറിയില്ലെന്നും അപേക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് കെഹാര്‍ ആണ് ഹരജി നിരാകരിച്ചത്.
കേസില്‍ വ്യവഹാരത്തിന് സുബ്രമണ്യന്‍ സ്വാമിക്കുള്ള അവകാശം എന്താണെന്നും വാദം കേള്‍ക്കുന്നത് വേഗത്തിലാക്കണമെന്നത് മാത്രമാണോ താങ്കളുടെ ആവശ്യമെന്നും കോടതി ചോദിച്ചു. ഇപ്പോള്‍ സമയമില്ലെന്നും ഹരജി നിരാകരിക്കവെ കോടതി ചൂണ്ടിക്കാട്ടി.
തന്റെ വിശ്വാസം സംരക്ഷിക്കണമെന്നും അതുകൊണ്ടാണ് കേസില്‍ ഇടപെട്ടതെന്നും സുബ്രമണ്യന്‍ സ്വാമി വാദിച്ചു. തര്‍ക്കം എത്രയും വേഗം തീര്‍ക്കണമെന്നാണ് ഇതില്‍ തനിക്കുള്ള താല്പര്യമെന്നും അദ്ദേഹം വാദിച്ചു. കേസ് വൈകിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ വിജയിച്ചുവെന്നും കേസില്‍ ഇടപെടാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സുബ്രമണ്യന്‍ സ്വാമി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."