ദോഹ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്കു തുടക്കമായി
ദോഹ: ഖത്തറിലെയും അയല്‍രാജ്യങ്ങളിലെയു ഭക്ഷണപ്രിയര്‍ക്കു രുചിഭേദങ്ങളുടെ സമ്മാനിച്ച് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. 80,000 ചതുരശ്രമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന മനോഹരമായ ഹോട്ടല്‍ പാര്‍ക്കിന്റെ പുല്‍ത്തകിടിയില്‍ 130ലേറെ ഭക്ഷണ സ്റ്റാളുകള്‍, ട്രക്കുകള്‍, ഉന്തുവണ്ടികള്‍ എന്നിവ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഭക്ഷ്യമേളയുടെ എട്ടാമത് എഡിഷനില്‍ മേഖലയിലെ തന്നെ ഏറ്റവും മേളയാവുകയാണ്.
റസ്റ്റോറന്റുകളും ഹോട്ടലുകളും മാളുകളും തങ്ങളുടേതായ വിഭവങ്ങളും വൈവിധ്യങ്ങളുമായി മേളയുടെ ഭാഗമാവുന്നുണ്ട്. ഡിന്നര്‍ ഇന്‍ദി സ്‌കൈ, ഗാര്‍ഡന്‍ പിക്‌നിക്, ഹൈ ടീ/ഫൈന്‍ ഡൈനിങ് തുടങ്ങി വ്യത്യസ്തങ്ങളായ അനുഭവങ്ങളും ഭക്ഷണ പ്രിയര്‍ക്കായി ഒരുക്കിയിരിക്കുന്നു. സ്റ്റാളുകളിലും ട്രക്കുകളിലും 5 റിയാല്‍ മുതല്‍ 35 റിയാല്‍ വരെ വിലയില്‍ ഭക്ഷ്യ വിഭവങ്ങള്‍ ലഭ്യമാണ്. ഡിന്നര്‍ ഇന്‍ ദി സ്‌കൈക്ക് 500 റിയാല് നല്‍കും.
ദിവസവും വൈകീട്ട് 4 മുതല്‍ 9.30 വരെ നടക്കുന്ന ലൈവ് കുക്കിങ് ഡമോണ്‍സ്‌ട്രേഷനില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച പാചകക്കാരാണ് അണിനിരക്കുന്നത്. ഫുഡ് നെറ്റ്‌വര്‍ക്കിന്റെ ആന്‍ഡി ബേറ്റ്‌സും ഗ്രഹാം എലിയറ്റും തങ്ങളുടെ രഹസ്യ രുചിക്കൂട്ടുകള്‍ വെളിപ്പെടുത്താന്‍ സെലിബ്രിറ്റി ഷെഫുകളായി എത്തുന്നുണ്ട്. അമേരിക്കയിലെ ഏറ്റവും പ്രസിദ്ധ ഷെഫായ എലിയറ്റ് ഇന്ന് രാത്രി 8 നും ശനിയാഴ്ച രാത്രി 7നുമാണ് കുക്കിങ് തിയേറ്ററിലെത്തുക. ബ്രിട്ടീഷ് വിഭവങ്ങളുടെ ചാംപ്യനായ ബേറ്റ്‌സ് തിങ്കള്‍ രാത്രി 9നും ചൊവ്വ രാത്രി 8നും ബുധന്‍ രാത്രി 9നുമാണ് തന്റേതായ വിഭവങ്ങളുമായി എത്തുക. ഇതിനു പുറമേ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രശസ്ത ഷെഫുമാരും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."