'മാപ്പു പറയില്ല, ജയിലിലടച്ചോളൂ'- പരാതിയിലുറച്ച് ജസ്റ്റിസ് കര്ണന്
ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് അറസ്റ്റ് വാറന്റ് നേരിടുന്ന കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്ണന് സുപ്രിം കോടതിയില്‍ ഹാജരായി. താന്‍ നിയമവ്യവസ്ഥക്ക് എതിരെയല്ല, അഴിമതിക്കെതിരായാണ് പോരാടുന്നതെന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
താന്‍ അഴിമതിക്കാരെന്ന് ആരോപിച്ച ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം കര്ണന് കോടതിയില്‍ ആവര്‍ത്തിച്ചു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിന്മാറില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
താന്‍ തീവ്രവാദിയോ സാമൂഹ്യ വിരുദ്ധനോ അല്ല. ജോലിയില്‍ തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ അടുത്ത തവണ കോടതിയില്‍ ഹാജരാകില്ലെന്നും തന്നെ ജയിലിലടക്കാമെന്നും അദ്ദേഹം പറഞ്ഞു.
നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടു.
മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് കര്‍ണനെതിരേ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്. നിരവധി സിറ്റിങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന കുറ്റവും ഇദ്ദേഹത്തിനെതിരേയുണ്ട്.
തനിക്കെതിരായ കോടതിവിധി ഭരണഘടനാ വിരുദ്ധമാണെന്നും ദലിതനായതിനാലാണ് തന്നെ ഉന്നമിടുന്നതെന്നുമാണ് ജസ്റ്റിസ് കര്‍ണന്റെ നിലപാട്. നേരത്തെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."