HOME
DETAILS

വേനല്‍മഴ ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് കോഴിക്കോട്ടും

  
backup
April 01 2020 | 21:04 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b4-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d
 
 
കോഴിക്കോട്: സംസ്ഥാനത്ത് ഈ വര്‍ഷം വേനല്‍മഴയില്‍ 32 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.എന്നാല്‍ കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കടുത്ത മഴക്കുറവ് അനുഭവപ്പെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണിത്.  വേനല്‍ തുടങ്ങുന്ന മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെവരെ 43.4 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 32. 8 മില്ലി മീറ്ററാണ്. അതായത് 32 ശതമാനം കൂടുതല്‍. 
ഇത്തവണ സാധാരണപോലെ തെക്കന്‍, മധ്യ ജില്ലകളില്‍ തന്നെയായിരുന്നു കൂടുതല്‍ വേനല്‍മഴ. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ പതിവായി ലഭിക്കുന്ന വേനല്‍മഴ ലഭിച്ചതുമില്ല. സംസ്ഥാനത്ത് ആറു ജില്ലകളിലാണ് ശരാശരിയേക്കാള്‍ കുറവ് മഴ ലഭിച്ചത്. ഇതില്‍ അഞ്ചു ജില്ലകളും വടക്കന്‍കേരളത്തിലാണ്. പലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണിത്. വയനാട് മാത്രമാണ് ശരാശരി മഴ രേഖപ്പെടുത്തിയ ജില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍മഴ കുറഞ്ഞ് വരള്‍ച്ചാ സാഹചര്യം നേരിട്ട ജില്ലയായിരുന്നു വയനാട്. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ലഭിച്ചെങ്കിലും ഇടനാട്ടിലും തീരദേശത്തും കഴിഞ്ഞ മണ്‍സൂണിനു ശേഷം മഴ ലഭിച്ചില്ല. 
വടക്കന്‍ജില്ലകള്‍ക്ക് പിന്നാലെ തിരുവനന്തപുരം ആണ് ശരാശരി മഴ ലഭിക്കാത്തത്. വേനല്‍മഴയില്‍ ഏറ്റവും മുന്നില്‍ പത്തനംതിട്ടയാണ്. 154.4 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിച്ചു. 138  ശതമാനം കൂടുതല്‍ . കോട്ടയം (88%), തൃശൂര്‍ (80%), എറണാകുളം (66%) അധിക മഴ ലഭിച്ചു.  മഴക്കുറവില്‍ ഏറ്റവും മുന്നില്‍ കോഴിക്കോടാണ്. 91 ശതമാനം മഴക്കുറവാണ് ജില്ലയില്‍ ഉണ്ടായത്. മാര്‍ച്ചില്‍ ജില്ലയില്‍ ലഭിക്കേണ്ടത് 19.9 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചതാകട്ടെ 1.9 മില്ലി മീറ്റര്‍ മാത്രം. 14.4 മില്ലി മീറ്റര്‍ ലഭിക്കേണ്ട കാസര്‍കോട്ടാണ് മഴക്കുറവില്‍ രണ്ടാം സ്ഥാനം. 89 ശതമാനം  മഴക്കുറവാണ് ജില്ലയിലുള്ളത്. 1.4 എം.എം മഴയാണ് കാസര്‍കോട് മാര്‍ച്ചില്‍ പെയ്തത്. 
കണ്ണൂര്‍ ജില്ലയിലും 68 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. അതേസമയം അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മിക്ക ജില്ലകളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥ ഗ്രൂപ്പ് പ്രവചിക്കുന്നുണ്ട്. ഈ മാസം ആറിനുശേഷം വീണ്ടും വേനല്‍മഴക്ക് സാധ്യതയുമുണ്ട്. 
തെക്കന്‍കേരളത്തിലാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴ സാധ്യത കാണുന്നത്. ഏപ്രില്‍ രണ്ടാം വാരത്തോടെ വേനല്‍മഴ വടക്കന്‍ജില്ലകളിലും എത്തിയേക്കും. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് കേരളത്തില്‍ വേനല്‍മഴ ലഭിക്കാറ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago