HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കാന്‍ ശ്രമിക്കും: തോമസ് ചാണ്ടി
backup
March 31 2017 | 08:03 AM
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും എങ്കിലും ലാഭത്തിലാക്കാന്‍ ശ്രമിക്കുമെന്ന് നിയുക്ത ഗതാഗതമന്ത്രി തോമസ് ചാണ്ടി.
കുത്തഴിഞ്ഞ് കിടക്കുന്ന ഗതാഗത വകുപ്പുനെ ശരിയാക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നും ഇതിനായി മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ശശീന്ദ്രനു ക്ലീന്‍ചിറ്റ് ലഭിച്ചാല്‍ ആ നിമിഷം മാറിക്കൊടുക്കും. ചാനലിന്റെ ഖേദപ്രകടനം തന്ത്രമായാണ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രന് രാജിവച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. എന്‍.സി.പിയുടെ മന്ത്രിയായി നാളെ വൈകിട്ട് നാലു മണിക്കാണ് തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."