സ്കൂള്‍ ബാത്ത്റൂമില്‍ ആര്‍ത്തവ രക്തം; ആരുടേതെന്നറിയാന്‍ 70 വിദ്യാര്‍ഥിനികളുടെ രക്തം പരിശോധിച്ചു
മുസാഫര്‍നഗര്‍: സ്കൂളിലെ ബാത്ത്റൂമില്‍ രക്തം കണ്ടതിനെത്തുടര്‍ന്ന് 70 വിദ്യാര്‍ഥിനികളുടെ രക്തം പരിശോധിച്ചു. ബാത്ത്റൂമില്‍ കണ്ട ആര്‍ത്തവ രക്തം ആരുടേതെന്നറിയാനാണ് സ്കൂള്‍ വാര്ഡന് ക്രൂരമായ പരിശോധന നടത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ നഗ്നരായി ക്ലാസിലിരുത്തിയെന്നും ആരോപണമുണ്ട്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ കസ്തൂര്‍ബാ ഗാന്ധി റെസിഡന്‍ഷ്യന്‍ സ്കൂളിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലിസ് കേസെടുത്തിട്ടുണ്ട്. സ്കൂള്‍ വാര്‍ഡനാണ് മാനുഷിക പരിഗണന പോലും നല്‍കാതെ ഈ പ്രവര്‍ത്തനം ചെയ്തത്. വാര്ഡന് സ്ത്രീയാണ്. ഇവരെ സസ്പെന്റ് ചെയ്ത് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. മുതിര്‍ന്ന സ്ത്രീ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
എന്നാല്‍ ആരോപണം വാര്ഡന് നിഷേധിച്ചിരിക്കുകയാണ്. ആരോടും വസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഇത് അധ്യാപകര്‍ ചേര്‍ന്നുണ്ടാക്കിയ കഥയാണ്. താന്‍ കര്ശനക്കാരിയെന്നും അതുകൊണ്ട് എന്നെ അവരെല്ലാം വെറുക്കുകയാണെന്നും വാര്ഡന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."