HOME
DETAILS
MAL
അതിഥി തൊഴിലാളി ക്യാംപുകള്‍ 5,468
backup
April 01 2020 | 21:04 PM
തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഇന്നലെ വരെ 5,468 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നു തൊഴില്‍ വകുപ്പ് അറിയിച്ചു. ക്യാംപുകളില്‍ ആകെ 1,65,838 തൊഴിലാളികളാണ് നിലവിലുള്ളത്. തൊഴിലാളികളുടെ എണ്ണം, നേറ്റീവ് സ്റ്റേറ്റ്, മതിയായ സൗകര്യങ്ങള്‍ , വിനോദ ഉപാധികള്‍, കുടിവെള്ളം, ശുചിമുറികള്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യവും, ആരോഗ്യനില തൃപ്തികരണമാണെന്നു ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും തൊഴില്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ വരെ 881 പരാതികളാണ് അതിഥി തൊഴിലാളികളില്‍ നിന്ന് ലഭിച്ചത്. ഇതില്‍ 840 എണ്ണം ഭക്ഷണ ദൗര്‍ലഭ്യം സംബന്ധിച്ചായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട ലേബര്‍ ഓഫിസര്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."