കലക്ടര്‍ക്കെതിരെ രാഘവന് എം.പി മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ എം.കെ രാഘവന് എം.പി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്കി. ജനപ്രതിനിധിയെ അവഹേളിച്ച കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

കഴിഞ്ഞദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത എം.പി ഫണ്ട് അവലോകന യോഗത്തില്‍ രാഘവന് ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടാവുന്നത്. തന്റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികളില്‍ തുടര്‍ച്ചയായി പുന:പരിശോധന നടക്കുന്നതിലുള്ള പ്രതിഷേധവും തന്നെ അറിയിക്കാതെ ഇതു ചെയ്യുന്നതിലുള്ള അപാകതയും ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
പിന്നാലെ, ഉദ്യോഗസ്ഥരെ വിരട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി കലക്ടര്‍ രംഗത്തെത്തി. ഇതോടെ കലക്ടര്‍ തന്നെ അപമാനിച്ചുവെന്നും മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും എം.പിയുടെ പ്രതികരണമുണ്ടായി. എന്നാല്‍ ഇതിനു മറുപടിയെന്നോണം കലക്ടര്‍ പോസ്റ്റ് ചെയ്തത് കുന്നംകുളത്തിന്റെ മാപ്പായിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിവാദത്തിനും ട്രോളിനും വഴിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."