HOME
DETAILS

വെള്ളിയാഴ്ചയും 27-ാം രാവും വാരാന്ത അവധിയും ഒന്നിച്ചു; പള്ളികളില്‍ പ്രവാസി വിശ്വാസികള്‍ ഒഴുകിയെത്തി

  
backup
July 02 2016 | 09:07 AM

ramadan-gulf-news

മനാമ: ഗള്‍ഫില്‍ 27-ാം രാവായ വെള്ളിയാഴ്ച രാത്രി പുലര്‍ച്ച വരെ 'ഹയാത്താക്കി' പ്രവാസി വിശ്വാസികളും പള്ളികളിലേക്കൊഴുകിയെത്തി.

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് രാത്രി പുലരുന്നതു വരെ ഉറക്കമിളച്ച് പള്ളികളില്‍ ഭജനമിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവർക്കാണ് രാത്രി ഹയാത്താക്കുന്നവര്‍ (സജീവമാക്കുന്നവര്‍) എന്നു പറയപ്പെടാറുള്ളത്.

പൊതുവെ പകലന്തിയോളം ജോലിയുള്ള പ്രവാസികളാരും രാത്രി പൂര്‍ണ്ണമായും ഉറക്കമൊഴിച്ചുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാറില്ല. എന്നാല്‍ ഇപ്രാവശ്യം വാരാന്ത അവധി ഒത്തു വന്നതിനാലാണ് പ്രവാസികളേറെയും ഉറക്കത്തിന് പകല്‍ സമയം ഉപയോഗപ്പെടുത്തി രാത്രി ഹയാത്താക്കാന്‍ എത്തിയത്. ചിലര്‍ക്ക് ശനിയാഴ്ചയും അവധിയുണ്ട്.

ഈ വെള്ളിയാഴ്ചയാവട്ടെ, ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം 27-ാം രാവും റമദാനിലെ അവസാന വെള്ളിയാഴ്ചയും വാരാന്ത അവധിയും ഒരുമിച്ചെത്തിയ ദിവസവുമായിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ പള്ളികളിലായി പ്രവാസികളായ വിശ്വാസികളും പുലര്‍ച്ച വരെ ഹയാത്താക്കി സജീവമായത്.

പൊതുവെ മക്കയും മദീനയുമൊഴികെയുള്ള ഇതര രാഷ്ട്രങ്ങളിലൊന്നും റമദാനില്‍ ഇതുവരെ കണ്ടില്ലാത്ത ജനത്തിരക്കായിരുന്നു വെള്ളിയാഴ്ച രാവും പകലും ഗള്‍ഫ് രാഷ്ട്രങ്ങളിലെ മിക്ക പള്ളികളിലും അനുഭവപ്പെട്ടത്.

ജുമുഅക്ക് ആരംഭിച്ച വിശ്വാസികളുടെ ഒഴുക്ക് പലയിടത്തും ഇഫ്താര്‍ സമയത്തും രാത്രിയിലും സമാന നിലയിലായിരുന്നു. ബഹ്‌റൈനിലും രാത്രി ഇശാ നമസ്‌കാര ശേഷം നടക്കുന്ന തറാവീഹിനും അര്‍ധരാത്രിയോടെ നടക്കുന്ന ഖിയാമുല്ലൈലിനും പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്.

2

 

ബഹ്‌റൈനില്‍ ഔദ്യോഗിക മതകാര്യ വിഭാഗമായ ബഹ്‌റൈന്‍ ഇസ്‌ലാമിക കാര്യ സുപ്രിം കൗണ്‍സിലിനു കീഴില്‍ 27- ാം രാവിനോടനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ പ്രധാന പള്ളിയായ അല്‍ ഫാതിഹ് ഗ്രാന്റ് മോസ്‌കിലാണ് പ്രധാനമായും പ്രമുഖര്‍ സംബന്ധിച്ച പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്. ശൈഖ് അബ്ദുറഹ്മാന്‍ ദറാര്‍ അശ്ശാഇര്‍, ശൈഖ് മുഹമ്മദ് ഹസന്‍ അബ്ദുല്‍ മഹ്ദി തുടങ്ങി പ്രമുഖര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും നേതൃത്വം നല്‍കി.

ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിനു പുറമെ രാജ്യത്തെ വിവിധ പ്രാദേശിക മത സംഘടനകളും സമസ്ത ബഹ്‌റൈന്‍ അടക്കമുള്ള വിദേശികളുള്‍ക്കൊള്ളുന്ന മത സംഘടനകളും വിവിധ പ്രാര്‍ഥനാ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. പ്രവാസികളായ വിശ്വാസികളിലേറെയും പങ്കെടുത്തതും ഇത്തരം ചടങ്ങുകളിലായിരുന്നു. മനാമ ഗോള്‍ഡ് സിറ്റി പരിസരത്തുള്ള മസ്ജിദിലാണ് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര നേതൃത്വത്തിന്റെ കീഴിലുള്ള പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്.

ഇവിടെ രാത്രി 10 മണി മുതല്‍ സുബ്ഹി വരെ നീണ്ടു നിന്ന ആത്മീയ സംഗമത്തില്‍ ഇശാ നിസ്‌കാരം, തറാവീഹ് തുടങ്ങിയ പതിവ് ആരാധനാ കര്‍മങ്ങള്‍ക്കു പുറമെ ഇഅ്തികാഫ്, തസ്ബീഹ് നിസ്‌കാരം, തൗബ, ദിക്ര്‍ ദുആ മജ്‌ലിസ്, സ്വലാത്ത് മജ്‌ലിസ്, നസീഹത്ത് എന്നിവയും അന്നദാനവും നടന്നു.

ഹാഫിള് ശറഫുദ്ധീന്‍ മുസ്‌ലിയാര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന നസീഹത്ത് തൗബകൂട്ടുപ്രാര്‍ഥന ചടങ്ങുകള്‍ക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. റമദാന്‍ അവസാനിച്ചാലും നിര്‍ബന്ധ കര്‍മങ്ങളില്‍ കണിശത പാലിക്കേണ്ടതുണ്ടെന്നും തൊഴിലിടങ്ങളിലെ അധ്വാനവും വിയര്‍പ്പൊഴിക്കലും ഐഛിക കര്‍മങ്ങള്‍ക്ക് മാത്രമേ പകരമാവൂവെന്നും നിര്‍ബന്ധ പ്രാര്‍ഥനകള്‍ ഒഴിവാക്കാന്‍ പാടില്ലെന്നും തങ്ങള്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര, ഏരിയാ കമ്മറ്റി പ്രവര്‍ത്തകരും സമസ്ത മദ്‌റസാ അധ്യാപകരും പണ്ഡിതന്മാരും ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago