ചെറുവത്തൂരിന്റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥ യോഗം
ചെറുവത്തൂര്‍: ചെറുവത്തൂര്‍ പണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടഞ്ചായത്ത് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്ത് ഹാളില്‍ പി. കരുണാകരന് എം.പിണ്ടണ്ടണ്ട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനായി. ബെവിന്‍ ജോണ്‍വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, വി.കെ ദിലീപ്, ടി.വി പ്രഭാകരന്, സി.വി പ്രമീള, കെ. നാരായണന്, വി. ചന്ദ്രന്, കെ.വി കുഞിരാമന്‍ സംസാരിച്ചു. എം.പിയുടെ ശുപാര്‍ശ പ്രകാരമാണ് ചെറുവത്തൂര്‍ പഞ്ചായത്തിനെ ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കി പഞ്ചായത്തിന്റെ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ പ്രാഥമിക സര്‍വേകള്‍ നടന്നുവരികയാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന ഉല്പാദന ക്ഷമത, മനുഷ്യ വിഭവ വികസനം, മെച്ചപ്പെട്ട ഉപജീവന അവസരങ്ങള്‍ എന്നിവ നടപ്പാക്കി പഞ്ചായത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."