HOME
DETAILS
MAL
അഴിമതി: ഫിഫ രേഖകള്‍ കൈമാറി
backup
March 31 2017 | 18:03 PM
ലോസ്സന്നെ: അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സമിതിയായ സ്വിസ് അതോറിറ്റിക്കു കൈമാറിയതായി ഫിഫ. 1,300 പേജുകളുള്ള റിപ്പോര്‍ട്ടാണു ഫിഫ സമര്‍പ്പിച്ചിരിക്കുന്നത്. ഫുട്‌ബോളിലെ അഴിമതി സംബന്ധിച്ച് യു.എസ് അധികൃതര്‍ കണ്ടെത്തിയ വിവരങ്ങളും ഫിഫ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. നിരവധി ഇ മെയിലുകളും മറ്റു വിവരങ്ങളും കൈമാറിയ രേഖകളിലുണ്ടെന്നും അന്വേഷണ സംഘത്തിനു ഇതുപകാരപ്പെടുമെന്നും ഒരു ഫിഫ വക്താവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."