മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഇ-പാസ് സംവിധാനം
പാലക്കാട് : ഇ-ഗവേണന്‍സ് സംരംഭത്തിന്റെ ഭാഗമായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസസ് (കെ.ഒ.എം.പി.എ.എസ്) എന്ന പേരില്‍ ഇ-പാസ് പദ്ധതി നടപ്പിലാക്കുന്നു. നിലവില്‍ ഖനനാനുമതി ഉളളവര്‍ക്കും ഡീലേഴ്‌സ് ലൈസന്‍സ് ഉളളവര്‍ക്കും പദ്ധതിയുടെ മൂവ്‌മെന്റ് പെര്‍മിറ്റിന് അപേക്ഷിച്ച് ഇ-പാസ് നേടി പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കാം.
പദ്ധതി ഇ-ട്രഷറിയുമായി സംയോജിപ്പിച്ചിട്ടുളളതിനാല്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി പണം അടയ്ക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നിലവിലുളള എല്ലാ പെര്‍മിറ്റ് ലീസ് ഉടമകളും ഡീലര്‍മാരും മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
ധാതുക്കള്‍ കയറ്റുന്ന എല്ലാ വാഹനങ്ങളും കെ.ഒ.എം.പി.എ.എസ് പോര്‍ട്ടലില്‍ ുീൃമേഹ.റാഴ.സലൃമഹമ.ഴീ്.ശി സ്വന്തമായോ അക്ഷയ കേന്ദ്രം മുഖേനയോ എന്റോള്‍ ചെയ്യണം. പോര്‍ട്ടലില്‍ എന്റോള്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ ഇ-പാസ് അനുവദിക്കുകയുളളു.
ഇ-പാസ് കൂടാതെ ഭാവിയില്‍ ധാതുക്കള്‍ വാഹനത്തില്‍ നീക്കം ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. എന്റോള്‍ ചെയ്യുന്നതിന് ആര്‍.സി യുടെ പകര്‍പ്പും ഗുഡ്‌സ് പെര്‍മിറ്റിന്റെ പകര്‍പ്പും സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം.
അക്ഷയ കേന്ദ്രം മുഖേന എന്റോള്‍ ചെയ്യുന്നതിന് സര്‍വീസ് ചാര്‍ജായ 40 രൂപ നല്‍കണം. വാഹനം എന്റോള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോര്‍ട്ടലില്‍ യൂസര്‍ മാന്വല്‍സ് എന്ന ലിങ്കില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."