HOME
DETAILS
MAL
സഹോദരന്റെ ചിതയില്‍ ചാടി യുവതി ജീവനൊടുക്കി
backup
July 02 2016 | 10:07 AM
ജയ്പൂര്‍: സഹോദരന്റെ മരണത്തില്‍ മനംനൊന്ത് യുവതി സഹോദരന്റെ ചിതയില്‍ ചാടി യുവതി ജീവനൊടുക്കി. ദുണ്ഗാപൂര് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
മൂന്നു മക്കളുടെ അമ്മയായ ദുര്‍ഗ, സഹോദരനായ വേലാറാം മാനതിന്റെ കൂടെയായിരുന്നു രണ്ടു വര്‍ഷമയി താമസിച്ചിരുന്നത്. വ്യാഴാഴ്ച്ചയാണ് വേലാറാം ഒരു റോഡപകടത്തില്‍ മരണപ്പെട്ടത്. ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ച ശേഷം കുടുംബാംഗങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയശേഷമാണ് യുവതി ചിതയിലേക്ക് ചാടിയത്.
ഇത് സമീപത്തെ ഒരാള്‍ കാണുകയും കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. ഡോക്ടര്‍ മരണം സ്ഥിരീകരിച്ച ശേഷം യുവതിയുടെ മൃതദേഹവും സഹോദരന്റെ ചിതയുടെ സമീപത്തു തന്നെ ദഹിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."