ധാക്ക ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും
ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരിയും. താരുഷി ജെയ്ന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. താരുഷിയുടെ കുടുംബവുമായും അച്ഛന്‍ സഞ്ജീവ് ജെയ്‌നുമായി സംസാരിച്ചെന്നും ദു:ഖത്തില്‍ പങ്കുചേരുന്നതായും സുഷമ സ്വരാജ് പറഞ്ഞു. ധാക്കയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് താരുഷി ജെയ്ന്‍ പഠിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ആറു ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. അക്രമണത്തില്‍ മരണപ്പെട്ടവരില്‍ കൂടുതലും ജപ്പാന്‍കാരും ഇറ്റലിക്കാരുമാണ്. ഏഴു ജപ്പാന്‍കാര്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രി 9.20ഓടെയണ് ഭീകരര്‍ ധാക്കയിലെ ആര്‍ട്ടിസാന്‍ സ്പാനിഷ് ബേക്കറിയില്‍ ഇരച്ചുകയറി വിദേശികള്‍ ഉള്‍പ്പെടെയുള്ള 35 പേരെ ബന്ദികളാക്കുന്നത്. ഇതില്‍ 13 പേരെ സൈന്യം മോചിപ്പിച്ചു.
ഭീകരരുമായി വെള്ളിയാഴ്ച്ച രാത്രിമുഴുവന്‍ ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാവിലെ സൈന്യം ബന്ദികളെ മോചിപ്പിക്കാനായി രംഗത്തുവന്നത്. രാവിലെ ഏഴോടെ കമാന്റോ സംഘം റസ്‌റ്റോറന്റിലേക്ക് ഇരച്ചു കയറി ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു.വിദേശികളും നയതന്ത്ര പ്രതിനിധികളും സ്ഥിരമായി സന്ദര്‍ശിക്കുന്ന ഇടമാണിത്. ഏഴ് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്.
അക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു.
I am extremely pained to share that the terrorists have killed Tarushi, an Indian girl who was taken hostage in the terror attack in Dhaka.
— Sushma Swaraj (@SushmaSwaraj) July 2, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."