HOME
DETAILS
MAL
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറാന്‍ തയ്യാറാണെന്ന് പി.ജെ കുര്യന്
backup
June 03 2018 | 09:06 AM
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയാണെങ്കില് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്ക്കാന് തയ്യാറാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്.
യുവാക്കളുടെ അവസരത്തിനു താന്‍ തടസ്സമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു തന്റെ അഭിപ്രായം പാര്‍ട്ടിയോടു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.ജെ കുര്യന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും പുറമേ ഹൈബി ഈഡനും റോജി എം.ജോണും അനില്‍ അക്കരയുമാണ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."