HOME
DETAILS

തസ്രാക്ക് മലയാളിയെ ആഴത്തില്‍ സ്വാധീനിച്ച ഭൂമിക: മന്ത്രി എ.കെ ബാലന്‍

  
backup
March 31 2017 | 18:03 PM

%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%b4%e0%b4%a4%e0%b5%8d%e0%b4%a4


പാലക്കാട്: മലയാളിയെ ആഴത്തില്‍ സ്വാധീനിച്ച ഭൂമികയാണ് തസ്രാക്ക് എന്നും രാജ്യത്ത് ആദ്യമായി രൂപം കൊള്ളുന്ന പൈതൃക ഗ്രാമമായി തസ്രാക്ക് മാറുകയാണ് എന്നും നിയമ-സാംസ്‌കാരിക-പട്ടികജാതി വര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഒ.വി. വിജയന്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തസ്രാക്കിലേക്ക് വീണ്ടും എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ സമാപന സമ്മേളനമായ പ്രവാചകന്റെ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അരനൂറ്റാണ്ടു കാലത്ത് മലയാളത്തിലെ മാസ്റ്റര്‍ പീസാണ് ഖസാക്കിന്റെ ഇതിഹാസം. പകരം വെക്കാനില്ലാത്ത ഈ മൗലിക സൃഷ്ടി നോവല്‍ സാഹിത്യത്തെ ഖസാക്കിന് മുന്‍പും ശേഷവും എന്ന് വിഭജിച്ചു.
നോവലിന്റെ കല എന്നത് ഒ.വി. വിജയനിലൂടെ ചരിത്രം രേഖപ്പെടുത്തുകയാണ്. തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം ഇന്ന് പേരും പെരുമയും നേടിക്കഴിഞ്ഞു. ഇന്ന് തസ്രാക്ക് ഒരു ഗ്രാമ നിര്‍മിതിയുടെ സാഫല്യം അനുഭവിക്കുകയാണ്. മതനിരപേക്ഷതയുടെ സാംസ്‌കാരിക കേന്ദ്രങ്ങളായി സാംസ്‌കാരിക നായകരുടെ ജന്മസ്ഥലങ്ങള്‍ മാറേണ്ടതുണ്ട്.
ലളിതകലാ അക്കാദമി, ഫോക് ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അതുകൊണ്ട് ഇവര്‍ക്കുള്ള സാമ്പത്തിക സഹായം 50 ശതമാനം വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനകം രാജ്യത്തെ ഏറ്റവും മികച്ച സാംസ്‌കാരിക കേന്ദ്രമായി ഖസാക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒ.വി. വിജയന്‍ സ്മാരകത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഭരണസമിതി സര്‍ക്കാരിന് നല്‍കിയ അമ്പതുലക്ഷം രൂപയുടെ പദ്ധതി പരിഗണിക്കുന്നതായും മന്ത്രി ഉറപ്പ് നല്‍കി.
പ്രശസ്ത ശില്‍പികളായ വി.കെ. രാജന്‍, ജോസഫ് എം. വര്‍ഗീസ്, ജോണ്‍സണ്‍ മാത്യൂ, ഹോചിമിന്‍ ഒരുക്കിയ ഖസാക്ക് ശില്‍പ വനത്തിന്റെയും വിജയനെ ദൃശ്യ അനുഭവങ്ങളിലൂടെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തുന്ന ലൈവ് തിയേറ്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണ ദാസ് അധ്യക്ഷനായി. സെക്രട്ടറി ടി.ആര്‍. അജയന്‍, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, രവി ഡി.സി, കെ.എസ്. രവികുമാര്‍, ടി.എന്‍. കണ്ടമുത്തന്‍, പ്രൊഫ. വി.എന്‍. മുരളി, എന്‍ രാധാകൃഷ്ണന്‍ നായര്‍, ടി.എ. സത്യപാല്‍, ഒ.വി. ഉഷ, ആനന്ദി രാമചന്ദ്രന്‍, ജ്യോതിഭായ് പരിയാടത്ത്, എ. പ്രഭാകരന്‍, സുഭാഷ് ചന്ദ്ര ബോസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  33 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago