HOME
DETAILS
MAL
അഗ്നി 5 ന്റെ പരീക്ഷണം വീണ്ടും വിജയം
backup
June 03 2018 | 10:06 AM
ഭുവനേശ്വര്‍: ഇന്ത്യയുടെ ഏറ്റവും നൂതനവും കരുത്തുറ്റതുമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി5 വിജയകരമായി പരീക്ഷിച്ചു.
ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്ന് ഇന്ന രാവിലെ 9.40 നായിരുന്നു പരീക്ഷണം. ഇത് ആറാം തവണയാണ് അഗ്നി 5 വിജയകരമായി പരീക്ഷിക്കുന്നത്.
5,000ലധികം കി.മീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുനകളെ വഹിക്കാന്‍ കഴിയും. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."