27ാം രാവിലെ തിരക്ക്: മക്കയിലെ ഹറമില്‍ 18 പേര്‍ക്ക് പരുക്ക്
മക്ക: റമദാന്റെ 27ാം രാവില്‍ മക്കയിലെ ഹറമില്‍ ഉണ്ടായ തിക്കിലും തിരക്കിലും 18 പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിനു സമീപമാണ് സംഭവം നടന്നത്. റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ നല്ല തിരക്കാണ് എല്ലാ മസ്ജിദുകളിലും അനുഭവപ്പെട്ടത്. 27ാം രാവിനോടനുബന്ധിച്ച് നടത്തുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ജനലക്ഷങ്ങളാണ് എത്തിയത്. തിക്കിലും തിരക്കിലും പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
റമദാനിലെ അവസാന നാളുകളിലേക്ക് കടന്നതോടെ തറാവീഹ് നമസ്‌കാരത്തിനായി മസ്ജിദുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 27ാം രാവിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി മക്കയിലെയും മദീനയിലെയും ഹറമുകളിലായി 30 ലക്ഷം വിശ്വാസികള്‍ എത്തിയതായാണ് കണക്കുകള്‍. 20 ലക്ഷം മക്കയിലെ ഹറമിലും പത്തു ലക്ഷത്തോളം മദീനയിലെ മസ്ജിദുന്നബവിയിലും പങ്കെടുത്തു.
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണ ഈദുല്‍ ഫിത്വറിന്റെ പ്രാര്‍ഥനകള്‍ തുറസായ സ്ഥലങ്ങളില്‍ നടത്തുന്നത് സഊദി ആഭ്യന്തരമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റു വിവിധ മന്ത്രാലയങ്ങളുടെയും നിര്‍ദേശമനുസരിച്ചണു പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."