മക്കയില്‍ വാഹനാപകടത്തില്‍ പത്ത് മരണം; 40 പേര്‍ക്ക് പരുക്ക്
റിയാദ്: ഇന്നലെ വൈകീട്ട് സഊദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ മരിച്ചു. മക്കയ്ക്കു സമീപം ത്വാഇഫിനും അഫീഫിനുമിടയിലാണ് അപകടം. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പെടെ പത്ത് പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു . 45 ഓളം പേര്‍ക്ക് പരിക്കേറ്റു.
റിയാദില്‍ നിന്ന് ഉംറക്ക് വന്ന സംഘം മക്കയില്‍ നിന്ന് തിരിച്ചു പോവുമ്പോള്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അഫീഫില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം നടന്നത്. അപകട വിവരം അറിഞ്ഞ ഉടനെ മക്ക റോഡ്, അല്‍ബാഹ മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളുടെ സഹായം തേടിയതായി ത്വാഇഫ് റെഡ് ക്രസന്റ് വക്താവ് ശാദി ബിന്‍ ആബിദ് അല്‍സുബൈത്തി പറഞ്ഞു.
18 യൂനിറ്റ് സ്ഥലത്തത്തെിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ഏഴ് യൂനിറ്റുമുണ്ടായിരുന്നു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിലുണ്ട്. അപകടത്തെ തുടര്‍ന്ന് ബസ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."