സര്‍ക്കാരിന് തിരിച്ചടി; ലോക്ഡൗണിലെ മദ്യവിതരണ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ
കൊച്ചി: ലോക്ഡൗണിനിടെ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആഴ്ച്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്.
ടി.എന്‍ പ്രതാപന്‍ എം.പിയുടെ ഹരജിയില്‍ മൂന്നാഴ്ച്ചത്തേക്കാണ് ഉത്തരവ് സ്‌റ്റേ ചെയതത്.
മരുന്നായി മദ്യം തന്നെ നല്‍കിയാല്‍ പിന്നെ ആസക്തി എങ്ങനെ കുറയുമെന്നും ഡോക്ടര്‍ കുറിപ്പടി നല്‍കിയില്ലെങ്കില്‍ പിന്നെ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.
ഐ.എം.എ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ സർക്കാർ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു.
ലോക്ഡൗണിനിടെ മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന സംസ്ഥാനത്ത് ആറുപേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നത്.
പാസ് ഉള്ളവര്‍ക്ക് ജീവനക്കാര്‍ വീട്ടില്‍ മദ്യം എത്തിച്ചു നല്‍കുകയും സര്‍വീസ് ചാര്‍ജായി നൂറു രൂപ ഈടാക്കുകയും ചെയ്യാമെന്ന് ബെവ്‌കോ മാര്‍ഗനിര്‍ദേശം പുറത്തിറക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."