നികുതി നിരക്കുകള്‍ അടുത്ത കൗണ്‍സില്‍ തീരുമാനിക്കും
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുത്തുന്നതിന് ആവശ്യമായ നിയമങ്ങളുടെ പകുതിയോളം ചട്ടങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാരസമിതി യോഗം അംഗീകാരം നല്‍കി. വിവിധ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകള്‍ സംബന്ധിച്ച് ഈമാസം 18, 19 തിയതികളില്‍ ശ്രീനഗറില്‍ നടക്കുന്ന ഉന്നതാധികാര യോഗത്തില്‍ തീരുമാനിക്കും.
ചരക്കുസേവന നികുതി വ്യവസ്ഥയ്ക്കുകീഴിലുള്ള വസ്തു രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അഞ്ചുനിയമങ്ങളുടെ ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.
കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 13-ാമത് കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
വിവിധ ചട്ടങ്ങളെ സംബന്ധിച്ചാണ് ഇന്നലെ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തത്.
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, മൂല്യനിര്‍ണയം, വന്‍തോതില്‍ നികുതികൊടുക്കേണ്ടവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കേണ്ട ധനസഹായം സംബന്ധിച്ച വ്യവസ്ഥകള്‍, സംയുക്ത നിയമങ്ങള്‍ എന്നിവയ്ക്ക് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ താല്‍ക്കാലിക അംഗീകാരം നല്‍കിയെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.
ഇവയുടെ അന്തിമ അംഗീകാരമാവും ശ്രീനഗറില്‍ നടക്കുന്ന 14-ാമത് യോഗത്തിലുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."