ലോക്ക് ഡൗണിലും ആശ്വാസ നടപടി കാത്ത് നാലായിരത്തിലേറെ അധ്യാപകര്‍
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: നാലര വര്‍ഷമായി എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്തു വരുന്ന നിയമന അംഗീകാരം ലഭിക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ ഈ ദുരിത കാലത്തും സര്‍ക്കാരിന്റെ ആശ്വാസ നടപടിയും കാത്ത് കഴിയുന്നു. സംസ്ഥാനത്തെ നാലായിരത്തോളം സ്‌കൂള്‍ അധ്യാപകരാണ് ശമ്പളമില്ലാതെ ഇപ്പോഴും തുടരുന്നത്. 2016 മുതല്‍ സംസ്ഥാന വിവിധ എയ്ഡഡ് സ്‌കൂളുകളില്‍
നിയമനം നേടിയ അധ്യാപകരാണ് അംഗീകാരം കാത്തു കഴിയുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ
വിദ്യാര്‍ഥികളുടെ വര്‍ദ്ധനവിനു ആനുപാതികമായും സര്‍വീസ് കാലാവധി അവസാനിച്ചവര്‍, രാജി, മരണം തുടങ്ങി ഒഴിവു വന്ന തസ്തികകളിലേക്കുമാണ് വിവിധ മാനേജ്‌മെന്റുകളുടെ കീഴില്‍ പുതിയ അധ്യാപകരെ നിയമിച്ചത്.
സര്‍ക്കാര്‍ നിശ്ചയിച്ച കെ.ടെറ്റ് ഉള്‍പ്പെടെ അധ്യാപക യോഗ്യത പൂര്‍ത്തിയാക്കിയ പ്രൊട്ടക്റ്റഡ് അധ്യാപകര്‍ക്ക് നിയമനാംഗീകാരം സംബന്ധിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. പൊതു വിദ്യാഭ്യാസ സംരക്ഷണ യത്‌നത്തില്‍ ഇതര അധ്യാപകര്‍ക്കൊപ്പം എല്ലാ പങ്കാളിത്തവും നോണ്‍ അപ്രൂവല്‍ കാറ്റഗറിയിലുളള അധ്യാപകരും നിര്‍വഹിച്ചു വരുന്നുണ്ട്.
നിയമനാംഗീകാരം വൈകിയതിനാല്‍ വിവിധ സമരപരിപാടികളും തുടര്‍ച്ചയായി അധ്യാപകര്‍ നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കുമുന്നില്‍ കണ്ണീര്‍ മാര്‍ച്ച് , കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കണ്ണീര്‍ യാത്ര, ഉപജില്ലാ , ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും കലോല്‍സവ വേദിക്കു മുന്നിലും സമരം, മാര്‍ച്ച്, വായമൂടിക്കെട്ടി സമരം തുടങ്ങിയവ നടത്തിയിരുന്നു.
അതേസമയം അംഗീകാരം വൈകുന്നതോടെ അധ്യാപകര്‍ സമാന്തരമായി ഇതര തൊഴിലെടുത്താണ് ഉപജീവനം തേടുന്നത്. സ്‌കൂള്‍ ഒഴിവു സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍, വൈകീട്ട് ഓട്ടോ ടാക്‌സി ഡ്രൈവര്‍, കടകളില്‍ പാര്‍ട്ട് ടൈം ജോലി തുടങ്ങി നിത്യവൃത്തി തേടുന്നവരാണ് അധികവും. സര്‍ക്കാര്‍ കനിയുമ്പോള്‍ ശമ്പളവും കാത്തു സാഹസപ്പെടുന്നവര്‍ക്ക് ലോക്ക് ഡൗണ്‍ വന്നതോടെ മറ്റു തൊഴില്‍ ചെയ്യാനാവാതെ വന്നതോടെയാണ് പ്രശ്‌നം വീണ്ടും സജീവമായത്. തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ ,സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കെല്ലാം ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുമ്പോള്‍ തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാവാത്തതാണ് അധ്യാപകരെ കുഴക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിലെല്ലാം നിയമ തടസങ്ങള്‍ പരമാവതി ലഘൂകരിച്ചിട്ടുണ്ട്. റേഷന്‍ വിതരണത്തില്‍ കാര്‍ഡില്ലാത്തവര്‍ക്ക് വരെ സത്യവാങ്മൂലം നല്‍കണമെന്ന പ്രതിവിധിയാണ് നിര്‍ദേശിക്കുമ്പോള്‍, വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപക സേവനമെന്ന എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടക്കാല ആശ്വാസ നടപടികളാണ് അധ്യാപകര്‍ പ്രതീക്ഷിക്കുന്നത്.
കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി ലോക്ക് ഡൗണ്‍ കാലയളവില്‍
അധ്യാപകരുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പി. ഉബൈദുല്ല എം.എല്‍.എ. മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരെ സമീപിച്ചു നിവേദനവും നല്‍കി. മുഖ്യമന്ത്രിക്ക് വിവിധ സന്ദര്‍ഭങ്ങളില്‍ നിവേദനം നല്‍കിയതായും പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരി അടിയന്തിര പ്രാധാന്യമാണ് നാലായിരത്തിലധികം സ്‌കൂള്‍ അധ്യാപകര്‍ പ്രതീഷിക്കുന്നതെന്നും നോണ്‍ അപ്രൂവല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഷജീര്‍ ഖാന്‍ വയ്യാനം, എസ്.എം.അല്‍ അമീന്‍ കണ്ണനല്ലൂര്‍ എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."