HOME
DETAILS

ഗോവധം നടത്തുന്നവര്‍ക്ക് ഗുജറാത്തില്‍ ഇനി ജീവപര്യന്തം

  
backup
March 31 2017 | 19:03 PM

%e0%b4%97%e0%b5%8b%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗോവധത്തില്‍ 50,000 രൂപ പിഴയും ഒടുക്കേണ്ടി വരും. നിയമഭേദഗതിക്ക് ഗുജറാത്ത് നിയമസഭ അംഗീകാരം നല്‍കി. ഗോ സംരക്ഷണ നിയമത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭേദഗതി വരുത്തിയാണ് നിയമസഭയില്‍ പാസാക്കിയെടുത്തത്. പശുവിനെ ഇറച്ചിക്കായി കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും പൂര്‍ണമായി നിരോധിക്കുകയും ചെയ്തു.
പശുക്കള്‍ക്കെതിരേയുള്ള അക്രമം 1954ലെ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടിന്റെ കീഴിലായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. 2011ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇതില്‍ ഭേദഗതി കൊണ്ടുവന്ന് പശുവിനെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിച്ചിരുന്നു. 2011ലെ ഭേദഗതി പ്രകാരം ഗോവധത്തിന് ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയായിരുന്നു ശിക്ഷ. ഇത് വീണ്ടും ഭേദഗതി ചെയ്താണ് ജീവപര്യന്തം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയുമാക്കി മാറ്റിയത്.
പശുക്കടത്തിന് 10 വര്‍ഷം ശിക്ഷയും നിയമത്തിലുണ്ട്. പശുക്കടത്തിന് ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടുകയും ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാനും വകുപ്പുണ്ട്. കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാക്കാനും ശ്രമം നടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  3 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  3 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  3 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  3 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  3 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  3 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  3 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  3 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  3 days ago