HOME
DETAILS

ചരിത്രം തിരുത്താന്‍ തീവ്ര ശ്രമങ്ങള്‍

  
backup
June 03 2018 | 21:06 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d

കൊട്ടാര സദസില്‍ ഉടുതുണിയൊന്നുമില്ലാതെ കടന്നുവന്ന രാജാവിന്റെ കഥ എല്ലാവര്‍ക്കും അറിയാം. 'രാജാവ് നഗ്നന്‍' എന്നു വിളിച്ചു പറയാന്‍ ധൈര്യപ്പെട്ടത് ഒരാള്‍ മാത്രം.

രാജഭരണകാലത്ത് അങ്ങനെ പലതും നടന്നിരിക്കും. ഭരണച്ചെങ്കോലേന്തി നില്‍ക്കുന്നവരില്‍ നിന്ന് പട്ടും വളയും നേടിയെടുക്കാന്‍ അവര്‍ക്കു വേണ്ടി സ്തുതിഗീതങ്ങള്‍ രചിച്ചിരുന്നവരെപ്പറ്റിയും കേള്‍ക്കാനിടയായിട്ടുണ്ട്. എന്നാല്‍ ജനകീയ കാലം വന്നപ്പോഴും ഭരണാധികാരികള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ചരിത്രം മാറ്റി എഴുതണമെന്നും അങ്ങനെ മാറ്റി എഴുതുന്നത് പാഠപുസ്തകങ്ങളാക്കി കൗമാര മനസുകളില്‍ തന്നെ പ്രതിഷ്ഠിക്കണമെന്നും ഒക്കെ വന്നാലത്തെ സ്ഥിതി എന്താണ്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ നിരായുധനായി സമരം നടത്തി, നാട്ടില്‍ സര്‍വ സമുദായ സൗഹൃദത്തിന്റെയും മതനിരപേക്ഷതയുടെയും വിത്തിറക്കിയ രാഷ്ട്രപിതാവിന്റെ ചരിത്രം തന്നെ വിസ്മൃതിയിലേക്ക് തള്ളാനുള്ള ശ്രമങ്ങള്‍ നടന്നാല്‍ എന്തു ചെയ്യും.
ഗാന്ധിജയന്തി ആഘോഷിക്കാന്‍ നമുക്ക് മടി. എന്നാല്‍ ആ വിരിമാറിലേക്ക് നിറയൊഴിച്ച് ആ മഹാത്മാവിന്റെ കഥ കഴിച്ച നാഥുറാം ഗോദ്‌സേക്കു വേണ്ടി സ്മാരകം പണിയാനും ഗോദ്‌സേയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കാനുമൊക്കെ ആളുകള്‍ ഇറങ്ങിത്തിരിച്ചാല്‍ നമ്മുടെ മധുര മനോജ്ഞ നാടിന്റെ പോക്ക് എങ്ങോട്ടായിരിക്കും.
ലോകത്തെയാകെ അത്ഭുതപ്പെടുത്തി നമ്മുടെ മഹാരാജ്യത്തിനു ഒരു മതേതര ഭരണഘടന സമ്മാനിച്ച ഡോ. ബി.ആര്‍ അംബേദ്കറെപ്പോലും വെറുതെ വിടുന്നില്ല. ആ പേരില്‍ 'രാംജി' എന്നു കൂട്ടിച്ചേര്‍ത്ത് ഭീംറാവു രാംജി അംബേദ്കര്‍ എന്നു തിരുത്തിപ്പറയാന്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്ന ബി.ജെ.പി ഭരണകൂടം തിടുക്കം കാട്ടുന്നു.
രാഷ്ട്രപിതാവായ മഹാത്മജി മരിച്ചുവീണത് നാലു ബുള്ളറ്റുകള്‍ ഏറ്റിട്ടാണോ എന്നു സംശയമുണര്‍ത്തി ഗാന്ധി വധക്കേസ് പുനരന്വേഷിക്കണമെന്ന വാദവുമായി അഭിനവ് ഭാരത് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന മുന്നോട്ടുവന്നു.
ഭാഗ്യത്തിന് എഴുപതാണ്ടുകള്‍ക്കു ശേഷം അങ്ങനെയൊരു പുനരന്വേഷണം വേണ്ട എന്നു പറഞ്ഞു മുംബൈയില്‍ നിന്നുള്ള ഗവേഷകന്‍ എന്നവകാശപ്പെട്ട ഒരു പങ്കജ് ഫദ്‌നിസിന്റെ ഹരജി സുപ്രിംകോടതി തള്ളിക്കളഞ്ഞു.
മുഗള്‍ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ എന്ന ലേബലില്‍ വന്ന ഒരു കൂട്ടം ശൂലപാണികള്‍ 1992-ല്‍ തകര്‍ത്തു കഴിഞ്ഞ ശേഷം നടക്കുന്ന കേസ് വര്‍ഷങ്ങള്‍ക്കു ശേഷവും തീര്‍പ്പാവാതെ തന്നെ കിടക്കുകയല്ലേ. ഇനി ഗാന്ധി വധക്കേസ് പുറത്തേക്കിട്ടാല്‍ എവിടെ എത്തുമെന്ന് ആലോചിക്കാവുന്നതേയുള്ളു. ഇത്തരുണത്തിലാണ് ചരിത്രം മാറ്റിയെഴുതാന്‍ ചില ഉപജ്ഞാതാക്കള്‍ ശ്രമിക്കുന്നതായി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഈയിടെ ഡല്‍ഹിയില്‍ ഒരു പൊതു ചടങ്ങില്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാകുന്നത്. പിന്നോട്ട് സഞ്ചരിച്ച് ചരിത്രം മാറ്റിയെഴുതാനായി 'ടൈം മെഷിന്‍' സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രം ചരിത്രമാണെന്നും അത് പിന്‍പറ്റാനല്ലാതെ തിരുത്തി എഴുതാനാവില്ലെന്നും പത്തു വര്‍ഷം രാജ്യസഭാ അധ്യക്ഷനായിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. 81 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്‍ക്കത്തയില്‍ ജനിച്ച ഡോ. മുഹമ്മദ് ഹാമിദ് അന്‍സാരി, ഡോ. എസ്. രാധാകൃഷ്ണനു ശേഷം ഉപരാഷ്ട്രപതി സ്ഥാനത്ത് രണ്ടു കാലാവധി പൂര്‍ത്തിയാക്കിയ ഒരേ ഒരു രാജ്യതന്ത്രജ്ഞനാണ്. അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലറായും യു.എസില്‍ ഇന്ത്യന്‍ പ്രതിനിധിയായും സഊദി അറേബ്യയില്‍ ഇന്ത്യയുടെ സ്ഥാനപതിയായും സേവനമനുഷ്ഠിച്ച ആളാണദ്ദേഹം.
ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് ഇറങ്ങുന്ന സമയത്ത്, ഇന്ത്യയില്‍ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് അദ്ദേഹം നടത്തിയ നിരുപദ്രവകരമായ ഒരു ടെലിവിഷന്‍ പ്രസ്താവനക്കെതിരേ പോലും ഇവിടെ ഭരണകര്‍ത്താക്കള്‍ വാളെടുത്തല്ലൊ. ഡോ. അന്‍സാരിയുടെ പുതിയ പ്രസംഗത്തെയും അവര്‍ സ്വീകരിക്കില്ല എന്നത് തീര്‍ച്ച. എന്നാല്‍ പഴയകാല കോണ്‍ഗ്രസ് പ്രസിഡന്റായ എം.എ അന്‍സാരിയുടെ അടുത്ത ബന്ധുവായ അദ്ദേഹം തുടര്‍ വിവാദങ്ങളിലേക്കൊന്നും കടന്നുചെന്നില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പരാധീനതകളെക്കുറിച്ച് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തന്നെ സുവ്യക്ത രേഖയാണല്ലൊ.
'ഹിസ്റ്ററി' എന്നത് നാടു ഭരിക്കുന്ന ആളുടെ സ്‌റ്റോറി (ഹിസ് സ്‌റ്റോറി) ആയിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ള ചരിത്രകാരന്മാര്‍ എന്നും എവിടെയും കാണും. ലോകാത്ഭുതങ്ങളില്‍ ഒന്നായി മുഗള്‍ രാജാക്കന്മാര്‍ പണിതുയര്‍ത്തിയ താജ്മഹല്‍ പോലും പഴയകാലത്തെ ഒരു ക്ഷേത്രമായിരുന്നുവെന്നു വാദിച്ചു വന്ന പി.എന്‍ ഓക്ക് എന്ന ഒരു ചരിത്രകാരന്‍ നമുക്കുണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ പുരുഷോത്തം നാഗേഷ് ഓക്ക് പത്തു വര്‍ഷം മുമ്പ് ഗുലാം വഖഡില്‍ മരിക്കുന്നതിനു മുമ്പ് പത്രപംക്തികളില്‍ നിറഞ്ഞു നിന്നപ്പോഴും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പോലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ തള്ളിക്കളയുകയായിരുന്നു.
പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്രമോദി മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേരുന്നത് നാം കാണുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന കുമ്മനം രാജശേഖരന്‍, ക്രൈസ്തവ ഭൂരിപക്ഷമുള്ള മിസോറമില്‍ ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ പോകുന്നതിനു മുമ്പ് ബൈബിള്‍ വചനങ്ങള്‍ വായിച്ചു കേള്‍ക്കുന്നതും നാം അറിയുന്നു. എന്നാല്‍ തെന്നിന്ത്യ പിടിക്കാനുള്ള ഓട്ടത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ബാലറ്റ് യുദ്ധത്തിനിറങ്ങിയപ്പോള്‍ ഒരൊറ്റ മുസ്‌ലിമിനു പോലും ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത പാര്‍ട്ടിയുടെ വക്താക്കളാണവര്‍ എന്നത് മറന്നുകൂടാ.
ഡല്‍ഹിയിലെ തെരുവുകള്‍ക്കും ഉത്തരേന്ത്യയിലെ പല പട്ടണങ്ങള്‍ക്കുമുള്ള പേരുകള്‍ മാറ്റാന്‍ തുനിയുന്ന കക്ഷിയാണവര്‍. കേന്ദ്രീയ വിദ്യാലയങ്ങളിലെല്ലാം ഹിന്ദുമതവുമായി ബന്ധപ്പെട്ട പ്രാര്‍ഥനാഗീതങ്ങള്‍ ചൊല്ലണമെന്നു കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്രം സര്‍ക്കുലര്‍ ഇറക്കിയത്. ഉത്തര്‍പ്രദേശിലെ ഹജ്ജ് കമ്മിറ്റി ഓഫിസിനു അവര്‍ ഒരൊറ്റ രാത്രി കൊണ്ട് കാവി നിറം ചാര്‍ത്തി.
ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം മുസ്‌ലിംകളുള്ള നാടാണ് നമ്മുടേത്. അത് ഇവിടെ മറ്റെന്നത്തേക്കാളും വന്‍തോതില്‍ വര്‍ധിക്കുകയാണെന്നു മുന്‍ കരസേനാ മേധാവി ആയിരുന്ന കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങ്ങിനെപ്പോലെ ഒരാള്‍ പോലും പറഞ്ഞു പരത്തുന്നു. റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന് തങ്ങള്‍ പറയുന്നത് പോലും അതുകൊണ്ടാണെന്ന് അധികാരിവര്‍ഗം സൂചിപ്പിക്കുന്നുമുണ്ട്.
എന്നാല്‍ തീവ്രവാദവും ഭീകരവാദവും ഈ ഒരു മതവിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനായി ഉപയോഗിക്കുന്നവര്‍, കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ഉണ്ടായ 41,000 കലാപ മരണങ്ങളുടെ കണക്ക് പരിശോധിക്കുന്നില്ല. 1400 പേര്‍ വധിക്കപ്പെട്ട കേസുകളില്‍ മാത്രമാണ് മുസ്‌ലിംകള്‍ പ്രതിചേര്‍ക്കപ്പെട്ടത്. ബാക്കി 39,000ത്തിനു പിറകിലും നക്‌സലുകളും ബോഡോകളും സിക്കുകാരും ഒക്കെ ആയിരുന്നു. ഔറംഗസീബിനെയും ടിപ്പുസുല്‍ത്താനെയും കുറിച്ച് നുണക്കഥകള്‍ മെനഞ്ഞെടുത്ത് വ്യാപകമായ മതം മാറ്റങ്ങള്‍ നടത്തി, മുസ്‌ലിംകള്‍ ഇവിടെ സ്വാധീനം ചെലുത്തി എന്നു പ്രചരിപ്പിക്കുന്നവര്‍, ഇങ്ങ് മലബാറില്‍ സാമൂതിരിമാരുടെ കോട്ട കാത്തത് പോലും കോട്ടക്കലിലെ കുഞ്ഞാലി മരക്കാര്‍മാരായിരുന്നുവെന്ന ചരിത്ര സത്യവും തിരുത്തുമോ എന്നറിയില്ല.
മതസൗഹാര്‍ദത്തിന്റെ ചിഹ്നങ്ങളായി മലബാറില്‍ തന്നെ തല ഉയര്‍ത്തി നില്‍ക്കുന്ന തിരുനാവായ നാവാമുകുന്ദ ക്ഷേത്രവും പൊന്നാനി മഖ്ദൂം പള്ളിയും അങ്ങാടിപ്പുറം തളിക്ഷേത്രവും മലപ്പുറം സി.എസ്.ഐ ദേവാലയവും കാടാമ്പുഴ ഭഗവതിക്ഷേത്രവും കൊണ്ടോട്ടി പഴയ പള്ളിയും ഒക്കെ പറഞ്ഞു തരുന്ന സ്‌നേഹ കഥകള്‍ക്കും തിരുത്ത് വരാതിരിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago