ബാര്‍ കോഴ ഗൂഢാലോചനയില്‍ ചെന്നിത്തലയ്ക്കു പങ്കുണ്ടെന്ന് യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: കെ.എം മാണിയെയും യു.ഡി.എഫ് സര്‍ക്കാരിനെയും പിടിച്ചുകുലുക്കിയ ബാര്‍ കോഴ കേസിനു പിന്നില്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് യൂത്ത് ഫ്രണ്ട് (എം).
ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അയച്ച കത്തില്‍ ചെന്നിത്തലയ്‌ക്കെതിരേ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തല- അടൂര്‍ പ്രകാശ് -ബിജു രമേശ് സഖ്യമാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നാണ് കത്തില്‍ പറയുന്നത്. കെ.എം മാണിക്കെതിരേ മാത്രം കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.
കേസ് സംബന്ധിച്ചു യൂത്ത് ഫ്രണ്ട് (എം) മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബിജു രമേശിനെ കൂട്ടുപിടിച്ചാണ് ബാര്‍ കോഴ ഉയര്‍ത്തിക്കൊണ്ടുവന്നത്. മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ക്കെതിരേ ബിജു രമേശ് ആരോപണമുന്നിയിച്ചിരുന്നു. എന്നാല്‍ മാണിക്കെതിരേ മാത്രമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."