HOME
DETAILS

ചെങ്ങന്നൂര്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്ന കോണ്‍ഗ്രസ്

ADVERTISEMENT
  
backup
June 03 2018 | 21:06 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് ആ പണിക്കു കൊള്ളരുതാത്തവരാണെന്നും നേതൃത്വത്തില്‍ അണ്ടനും മൊശകോടനുമുണ്ടെന്നുമൊക്കെ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ ശത്രുക്കളോ അവരുടെ മാധ്യമങ്ങളോ ഒന്നുമല്ല. കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും അവരുടെ സ്വന്തം പത്രവുമൊക്കെ തന്നെയാണ്. കുറച്ചുകാലമായി പാര്‍ട്ടിക്കുള്ളില്‍ നീറിപ്പുകയുകയും ഇടയ്‌ക്കൊക്കെ പുറത്തുചാടുകയും ചെയ്തുകൊണ്ടിരുന്ന വികാരങ്ങളും ഭിന്നതകളുമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിലെ വന്‍ തോല്‍വിയെത്തുടര്‍ന്ന് വലിയൊരു പൊട്ടിത്തെറിയായി മാറിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യം കൂടിയായതോടെ തര്‍ക്കങ്ങള്‍ കൊഴുക്കുകയാണ്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം സംഘടനാപരമായി വളരെയധികം ദുര്‍ബലമായിക്കഴിഞ്ഞു എന്ന് വ്യക്തമായി വെളിപ്പെടുത്തുന്നതാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പു ഫലം. നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ഇക്കാര്യം തന്നെയാണ് ഇപ്പോള്‍ ചില നേതാക്കളും വിളിച്ചുപറയുന്നത്. കോണ്‍ഗ്രസിനെക്കുറിച്ച് നാട്ടുകാര്‍ മനസിലാക്കിയ കാര്യം ആ പാര്‍ട്ടിയിലെ നേതാക്കള്‍ തിരിച്ചറിയാന്‍ വൈകുന്നു എന്നു തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതെന്തായാലും അവര്‍ പറയുന്നത് പരിശോധിച്ചു പരിഹാരങ്ങള്‍ തേടാതെ പാര്‍ട്ടിക്ക് ഇനി ഒരിഞ്ചു പോലും മുന്നോട്ടു പോകാനാവില്ല എന്നിടത്ത് എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.
നേതൃത്വത്തിനെതിരേ പാര്‍ട്ടി പത്രവും ചില നേതാക്കളും, പ്രത്യേകിച്ച് യുവതലമുറ നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അക്ഷരം പ്രതി ശരിയാണ്. ഊര്‍ജസ്വലതയുള്ള കൂട്ടായ ഒരു നേതൃത്വത്തിന്റെ അഭാവം പാര്‍ട്ടിയുടെ ഭാവിക്കു വന്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കുറേക്കാലമായി പല നേതാക്കളും നേതൃത്വത്തിലെത്തുന്നത് പ്രാപ്തിയുടെയോ യോഗ്യതയുടെയോ പ്രവര്‍ത്തകരുടെ പിന്തുണയുടെയോ അടിസ്ഥാനത്തിലല്ല. ഗ്രൂപ്പ് താല്‍പര്യം നോക്കിയും മറ്റും നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലിരുന്ന് തീരുമാനിക്കുകയാണ് പതിവ്. അത്തരം 'നിയമന'ങ്ങള്‍ പ്രവര്‍ത്തകരുടെ ഹിതം പ്രതിഫലിപ്പിക്കുന്നതാവണമെന്നില്ല. കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടന്നിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. അന്ന് എ.കെ ആന്റണിയെ മത്സരിച്ചു തോല്‍പിച്ച് പ്രസിഡന്റായ വയലാര്‍ രവിക്കു ശേഷം വന്നവരെല്ലാം തന്നെ ഗ്രൂപ്പ് സമവാക്യങ്ങള്‍ കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് നിയോഗിച്ചവരാണ്. അതിനു താഴെയുള്ള പദവികളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി.
ജനാധിപത്യ ചലനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനാ സംവിധാനം ദുര്‍ബലവും നിശ്ചലവുമാകുന്നതില്‍ ഒട്ടുമില്ല അത്ഭുതം. ജനാധിപത്യ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിനകത്താണ് ഇതു സംഭവിക്കുന്നത്. മറുവശത്ത് ജനാധിപത്യമില്ലാത്തവയെന്ന് അവര്‍ ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തികച്ചും വ്യത്യസ്തമാണ് സ്ഥിതി. അവര്‍ മുടക്കമില്ലാതെ നിശ്ചിത കാലയളവുകളില്‍ സമ്മേളനങ്ങള്‍ ചേര്‍ന്ന് ബ്രാഞ്ച് തലം മുതല്‍ പരമോന്നത സമിതി വരെ നേതാക്കളെ തെരഞ്ഞടുക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രുവായ സി.പി.എമ്മില്‍ കാണുന്ന സംഘടനാപരമായ ഉണര്‍വിന്റെ കാരണങ്ങളില്‍ പ്രധാനം അതുതന്നെയാണ്. അര്‍ഹതയുണ്ടായാലും അംഗീകാരം ലഭിക്കില്ലെന്നു കണ്ടാല്‍ ഏതു പാര്‍ട്ടിയിലായാലും പ്രവര്‍ത്തകര്‍ അകന്നുപോകുകയോ നിര്‍ജീവമാകുകയോ ചെയ്യുന്നത് സ്വാഭാവികമാണ്.
അതോടൊപ്പം ലോക്‌സഭാ, രാജ്യസഭാ, നിയമസഭാ അംഗത്വവും മന്ത്രിസഥാനവുമടക്കമുള്ള പ്രധാനപ്പെട്ട പദവികളില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാതെ പ്രായാധിക്യമുള്ള നേതാക്കള്‍ കടിച്ചുതൂങ്ങുന്നതിനെതിരേ യുവ നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളും അവഗണിക്കപ്പടേണ്ടതല്ല. ഒരു പദവി ഒരിക്കല്‍ കിട്ടിയവര്‍ പിന്നീടൊരിക്കലും അതു വിട്ടുകൊടുക്കാതെ കൈവശം വയ്ക്കുന്ന രീതി കോണ്‍ഗ്രസില്‍ തുടരുകയാണ്.
ഇടക്കാലത്ത് ഏതാനും യുവ നേതാക്കളെ നിയമസഭയിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വേണ്ടിവന്നു. വി.എസ് അച്യുതാനന്ദനെപ്പോലുള്ളവര്‍ 'അമൂല്‍ ബേബി'കളെന്നും മറ്റും വിളിച്ചു പരിഹസിച്ച ആ യുവാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതുപോലുള്ള ഊര്‍ജസ്വലരായ പുതിയ തലമുറ പാര്‍ട്ടിയിലേക്കു കടന്നുവരണമെങ്കില്‍ അവര്‍ക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. അതിന്റെ അഭാവം യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനു വിഘാതമാകുന്നു എന്നത് യാഥാര്‍ഥ്യമാണ്.
നിലവിലുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഉള്‍ക്കൊണ്ട് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ച് പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയേണ്ടതുണ്ട്. അതിനുള്ള സന്മനസ് ആദ്യം പ്രകടിപ്പിക്കേണ്ടത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്.
കൂട്ടത്തില്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകള്‍ക്കും സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനുമായിരിക്കണം പാര്‍ട്ടി മുന്‍ഗണന നല്‍കേണ്ടത്. അങ്ങനെയൊക്കെ മുന്നോട്ടുപോയാല്‍ കേരള രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനാവുമെന്ന് ഉറപ്പാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവക്കുന്നര്‍ സൂക്ഷിക്കുക, സ്‌കാമര്‍മാര്‍ നിങ്ങളോടൊപ്പമുണ്ട്.

uae
  •5 hours ago
No Image

കുപ്‌വാരയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു; നാല് പേര്‍ക്ക് പരുക്ക്

National
  •5 hours ago
No Image

അര്‍ജുനായുള്ള തെരച്ചിലിന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും; കുന്ദാപുരയിലെ ഏഴംഗ സംഘം ഷിരൂരിലെത്തി

Kerala
  •5 hours ago
No Image

 32,046 കുടുംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്

Kerala
  •6 hours ago
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •7 hours ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •7 hours ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •8 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •9 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •10 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •10 hours ago
ADVERTISEMENT
No Image

വീണ്ടും മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •7 minutes ago
No Image

അര്‍ജുനായി പുഴയിലിറങ്ങി ' മാല്‍പെ സംഘം' നാലാമത്തെ സ്‌പോട്ടില്‍ തെരച്ചില്‍, അടിയൊഴുക്ക് വെല്ലുവിളി തന്നെ

Kerala
  •an hour ago
No Image

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത

National
  •2 hours ago
No Image

ഗസ്സയിലെ മാനുഷികാവസ്ഥ സമ്പൂര്‍ണ ദുരന്തത്തില്‍: യു.എന്‍

International
  •3 hours ago
No Image

ഋഷി സുനകിന്റെ നിലപാട് മാറ്റി ബ്രിട്ടൺ; നെതന്യാഹുവിനുള്ള അറസ്റ്റ് വാറണ്ടിനെ എതിര്‍ക്കില്ല

International
  •3 hours ago
No Image

ഇസ്റാഈൽ ഭരണകൂടം നടത്തുന്നത് വംശഹത്യ; പിന്തുണയ്ക്കുന്ന പശ്ചാത്യരാജ്യങ്ങളുടെ നിലപാട് ലജ്ജാകരമെന്ന് പ്രിയങ്ക ഗാന്ധി

International
  •3 hours ago
No Image

5, സുനേരി ബാഗ് റോഡ്, ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധിക്ക് പുതിയ മേല്‍വിലാസമാകുമോ?

National
  •4 hours ago
No Image

'ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി, ബാഗ് മുഴുവന്‍ കാശാണ് എടുത്തോളൂ..'; പരിഹാസത്തോടെ ധന്യയുടെ മറുപടി, തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala
  •5 hours ago
No Image

ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ; മനുഷ്യസാന്നിധ്യം ഉറപ്പിക്കാനായില്ല

Kerala
  •5 hours ago

ADVERTISEMENT