ഖത്തറിൽ നിർമ്മാണ തൊഴിലാളികൾക്കും ജോലി സമയം 6 മണിക്കൂർ മാത്രം
ദോഹ: തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം. സ്വകാര്യ മേഖലയിലെ നിര്‍മാണ തൊഴിലാളികളുടെ ജോലി സമയം ആറ് മണിക്കൂറായി ചുരുക്കുന്നതാണ് പ്രധാന നിര്‍ദേശം.
ജോലി സ്ഥലത്ത് നാലില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒരു മുറിയില്‍ ഒരേ സമയം ഉണ്ടാവരുതെന്ന് മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. വ്യക്തിപരമായ ഒത്തുകൂടലുകളും മറ്റും ഒഴിവാക്കണം. എല്ലാവിധ പരിശീലന പരിപാടികളും റദ്ദാക്കണം. ജോലി സ്ഥലത്തേക്ക് പ്രവേശിക്കുന്നതും ഇറങ്ങുന്നതും ഓരോരുത്തര്‍ വീതമായിരിക്കണമെന്നും കൂട്ടമായി പോവരുതെന്നും നിര്‍ദേശമുണ്ട്.
ജീവനക്കാരുടെ ശരീരതാപനില ദിവസവും പരിശോധിക്കുകയും കൊറോണ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ റിപോര്‍ട്ട് ചെയ്യുകയും വേണം. കൈകഴുകുന്നത് ഉള്‍പ്പെടെയുള്ള ശുചിത്വ നിര്‍ദേശങ്ങള്‍ തൊഴിലാളികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തകയും സ്ഥിരമായി സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ അണുനശീകരണത്തിന് വിധേയമാക്കുകയും ചെയ്യണം.
തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."