HOME
DETAILS

നിപാ: ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പിന് മാറ്റമില്ല

  
backup
June 03 2018 | 22:06 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%86%e0%b4%b1%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4



മലപ്പുറം: നിപാ ബാധയുടെ പശ്ചാതലത്തിലും സ്‌കൂളുകളിലെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പ് മാറ്റേണ്ടതില്ലെന്ന തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയുള്‍പ്പെടെ മൂന്നുജില്ലകളില്‍ ഇനിയും സ്‌കൂളുകള്‍ തുറന്നിട്ടില്ലെന്നിരിക്കെ ഇതുമറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആറാം പ്രവര്‍ത്തി ദിനമായ എട്ടിനു തന്നെ കണക്കെടുപ്പ് നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആറാംപ്രവൃത്തി ദിനത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കിയാണ് അധ്യാപകരുടെ തസ്തിക നിര്‍ണയം നടക്കുന്നത്. അധ്യാപകരുടെ അധികം തസ്തികകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അത് അനുവദിക്കാനും കുട്ടികള്‍ കുറവുള്ള സ്‌കൂളുകളില്‍ നിന്ന് പുറത്താകുന്ന പ്രൊട്ടക്ടഡ് അധ്യാപകരെ മറ്റു സ്‌കൂളുകളില്‍ വിന്യസിക്കാനും ആധാരമാക്കുന്നത് ആറാം പ്രവൃത്തി ദിനത്തിലെ കണക്കാണ്. നിപാ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകള്‍ സ്ഥിതിഗതികള്‍ ശാന്തമായാല്‍ 12നാണ് തുറക്കുക. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് അഞ്ചിനാണ്.
സ്‌കൂളുകള്‍ തുറന്നിട്ടില്ലെങ്കിലും മൂന്നുജില്ലകളിലെയും കണക്കുകള്‍ ഉള്‍പ്പെടുത്തക്ക രീതിയില്‍ എട്ടിനു തന്നെ വിവര ശേഖരണം പൂര്‍ത്തിയാക്കാനാണ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയരക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്്. എല്ലാ സ്‌കൂളുകളിലെയും നിലവിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ എട്ടിന് മുന്‍പായി ക്ലാസ് പ്രമോഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തണം.
എട്ടുവരെയുള്ള എല്ലാ പുതിയ പ്രവേശനങ്ങളും ഇത്തരത്തില്‍ രേഖപ്പെടുത്തണം. സ്‌കൂള്‍ തുറക്കാത്ത മൂന്നുജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 14 ജില്ലകള്‍ക്കും ഇത് ബാധകമാണ്. ജൂണ്‍ എട്ടിനു ശേഷം പ്രവേശനം നേടുന്ന കുട്ടികളുടെ വിവരങ്ങള്‍ തുടര്‍ന്നും രേഖപ്പെടുത്താന്‍ ഈ മൂന്നുജില്ലക്കാര്‍ക്ക് അവസരം ലഭിക്കും. എന്നാണോ സ്‌കൂള്‍ തുറക്കുന്നത്, അന്നുമുതല്‍ ആറുദിവസമാണ് ഈ അവസരമുണ്ടാവുക. സംസ്ഥാന സിലബസില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമേ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെയും വിവരങ്ങള്‍ ഓണ്‍ലന്‍ വഴിയാണ് ശേഖരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലFസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago