HOME
DETAILS
MAL
റോഡുകള്‍ തകരുന്നത് ടാര്‍ വേണ്ടവിധം ഉപയോഗിക്കാത്തതിനാല്‍: ജി. സുധാകരന്
backup
July 03 2016 | 03:07 AM
ആലപ്പുഴ: റോഡുകള്‍ തകരുന്നത് ടാര്‍ വേണ്ടവിധം ഉപയോഗിക്കാത്തതിനാലാണെന്ന് മന്ത്രി ജി.സുധാകരന്. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് മെറിറ്റ് അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മാണത്തിന് ആവശ്യമായതിന്റെ 40 ശതമാനം ടാര്‍ ഉപയോഗിക്കുകയും ബാക്കി 60 ശതമാനം മറിച്ചുവില്‍ക്കുകയും ചെയ്യുന്നതിനാലാണ് റോഡ് തകരുന്നതെന്ന് ഇ. ശ്രീധരന് നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
മറിച്ചുവില്‍ക്കുന്ന ടാര്‍ ഉപയോഗിച്ചാണ് പഞ്ചായത്ത് റോഡുകള്‍ ചിലര്‍ ടാര്‍ ചെയ്യുന്നത്. ഇതുസംബന്ധിച്ച ആധികാരിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."