HOME
DETAILS
MAL
പശുവിന്റെ പേരില്‍ കൊല: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
backup
June 03 2018 | 22:06 PM
മംഗളൂരു: ഉഡുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരനായ ഹുസൈനബ്ബയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.
രത്തന്‍ (32), ഉമേഷ് ഷെട്ടി (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വി.എച്ച്.പി നേതാക്കളായ സുരേഷ് മെന്ഡന്, പ്രസാദ് കൊണ്ടാടി, ദീപക് ഷെട്ടി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെ ഹരിയഡുക്ക എസ്.ഐ ഡി.എന്‍. കുമാറിനെ ജില്ലാ പൊലിസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കാലിക്കച്ചവടക്കാരനായ ഹുസൈനബ്ബയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാലിക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ഹുസൈനബ്ബയെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."