മദ്യ വില്പനശാല; പ്രതിഷേധം ശക്തം
വടക്കാഞ്ചേരി: ഓട്ടുപാറ നഗരഹൃദയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യവില്വന ശാല മച്ചാട് വനമേഖലയിലേക്ക് മാറ്റി സ്ഥാപിച്ചു. അകമല ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള മങ്കര ലക്ഷം വീട് കോളനി പരിസരത്തെ വനമേഖലയിലേക്കാണ് മദ്യ വില്പന ശാല മാറ്റിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നതെങ്കിലും പരിസരമെല്ലാം വന മേഖലയാണ്. പ്രധാന റോഡില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് മദ്യശാല. വനത്തിലേയ്ക്കുള്ള റോഡായതിനാല്‍ ഈ റോഡ് ഉപയോഗിയ്ക്കാനാവില്ലെന്ന് വനപാലകര്‍ കണ്‍സ്യൂമര്‍ ഫെഡ് അധികൃതരെ അറിയിച്ചു. റോഡ് വനപാലകര്‍ അടച്ചിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇതിലൂടെ കടന്ന് പോകാനാവുക. ഇതോടെ മേഖലയിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെട്ടു. വ്യാഴാഴ്ച്ച അര്‍ധ രാത്രിയിലാണ് മദ്യ വില്പന ശാല മങ്കരയിലേക്ക് മാറ്റിയത്. ഇന്നലെ കാലത്ത് മുതല്‍ പ്രവര്‍ത്തനമാരംഭിയ്ക്കുകയും ചെയ്തു. അതിനിടെ മദ്യവില്‍പ്പന ശാലയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എച്ച്.എം.സിയില്‍ നിന്ന് മദ്യവില്പനശാലയിലേക്ക് മാര്‍ച്ച് നടത്തി.
മണ്ഡലം പ്രസിഡണ്ട് പി.വി നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. നാസര്‍ മങ്കര അധ്യക്ഷനായി. സൈറാബാനു, അഡ്വ. സി വിജയന്, വി.ആര്. ചന്ദ്രശേഖരന്, എന്‍.ബി സുരേഷ്, കെ.ആര് ഗോപാലന്, മണികുട്ടി, വി.സി ബഷീര്‍, ഫ്രാന്‍സീസ്, റെസില്‍ കുര്യാക്കോസ്, കുരുവിള മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."