HOME
DETAILS
MAL
വ്യാജ സന്ദേശങ്ങളും മൊബൈല്‍ ആപ്പും: കര്‍ശന നടപടിയെന്ന് ഡി.ജി.പി
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: കൊവിഡ്- 19 പ്രതിരോധത്തിനായി സര്‍ക്കാരും പൊലിസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് അതിശയോക്തിപരമായും തെറ്റായുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സമൂഹമാധ്യമങ്ങളില്‍ ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ ക്രിമിനല്‍ കുറ്റമാണ്. കൊവിഡുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മിച്ചു പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇത്തരക്കാര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."