നിപാ വൈറസിനു ഹോമിയോ മരുന്നു നിര്‍ദേശിക്കില്ല: ആരോഗ്യമന്ത്രി
കണ്ണൂര്‍: നിപാ വൈറസ് പ്രതിരോധത്തിനു ഹോമിയോ മരുന്നു നിര്‍ദേശിക്കില്ലെന്ന് മന്ത്രി കെ.കെ ശൈലജ. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഹോമിയോയില്‍ വൈറസ് ബാധക്ക് പ്രതിരോധ മരുന്നുണ്ട്. ചിലയിടത്ത് ഫലപ്രദമായി വന്നിട്ടുണ്ട്. എന്നാല്‍ നിപാ വൈറസ് ആദ്യമായാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വാഭാവികമായും വൈറസ് ബാധയുള്ളവര്‍ക്ക് ഹോമിയോ മരുന്ന് നിര്‍ദേശിക്കില്ല. നിപാ വൈറസുള്ളവരെ ചികിത്സിക്കുന്നത് പ്രത്യേക രീതിയിലാണ്. അതിന് പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് വേണം. എന്നാല്‍ നിപ സ്ഥിരീകരിച്ച പരിസര പ്രദേശങ്ങളില്‍ സാധാരണ പനി പ്രതിരോധ ഹോമിയോ മരുന്ന് കൊടുക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ കോഴിക്കോട്ട് ഡോക്ടറുടെ അനുമതി ഇല്ലാതെ അറ്റന്‍ഡര്‍ ഹോമിയോ മരുന്ന് നല്‍കിയത് ശ്രദ്ധയില്പ്പെട്ടിട്ടുണ്്. അറ്റന്‍ഡറെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ കുടുംബാങ്ങളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത് അവരുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്. സമൂഹ്യമാധ്യമങ്ങള്‍ വഴി ഭീതിവിതയ്ക്കുന്നവര്ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."