HOME
DETAILS

കേരളമൊഴികെ മറ്റൊരിടത്തും നിപാ ഇല്ല

  
backup
June 03 2018 | 23:06 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%95%e0%b5%86-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81



മലപ്പുറം: കേരളം ഒഴികെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നിപാ വൈറസ് ബാധയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളി(എന്‍.സി.ഡി.സി)ന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മറ്റൊരിടത്തും നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപാ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സംയോജിത രോഗ നിയന്ത്രണ നിരീക്ഷണ പദ്ധതി വഴി (ഐ.ഡി.എസ്.പി)നിപാ വ്യാപനം സംബന്ധിച്ച കൃത്യമായ നിരീക്ഷണവും നടത്തിയിരുന്നു.
കേരളത്തിനു പുറമേ നിപാ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് സാംപിളുകള്‍ ശേഖരിച്ചത്്. ഗോവ, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളിലെ സാംപിള്‍ പരിശോധിച്ചതില്‍ എല്ലായിടത്തും നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്. സംശയം ഉയരുന്ന സ്ഥിതിക്ക് കേന്ദ്രഗവണ്‍മെന്റിനു കീഴിലുള്ള ലാബുകളിലെത്തിച്ച് ഇനിയും സാംപിളുകള്‍ പരിശോധിക്കും.
നിപാരോഗലക്ഷങ്ങള്‍, വ്യാപന കാരണം, പ്രതിരോധ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വഴി മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് മേധാവികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിഡിയോ കോണ്‍ഫറന്‍സിങും സംഘടിപ്പിച്ചിരുന്നു. ആരോഗ്യവകുപ്പ് മേധാവികളുടെ സംശയ നിവാരണം, പ്രതിരോധ പ്രവര്‍ത്തന പരിശീലനം എന്നിവ ലക്ഷ്യമിട്ടായിരുന്നു വിഡിയോ കോണ്‍ഫറന്‍സിങ്.
നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതിനുപിന്നാലെ ആദ്യഘട്ടത്തില്‍ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് ജാഗ്രതാ നിര്‍ദേശങ്ങളുമായി രംഗത്തിറങ്ങിയത്.
കേരളത്തില്‍ ജോലിക്കെത്തിയ തമിഴ്‌നാട് സ്വദേശിക്ക് രോഗം പകര്‍ന്നു എന്ന തരത്തിലായിരുന്നു പ്രചരണം. കര്‍ണാടകയിലും ഇത്തരത്തില്‍ നിപാബാധയുണ്ടെന്ന് പ്രചരണമുണ്ടെങ്കിലും ഇത് തെറ്റായിരുന്നുവെന്നാണ് ലാബ് പരിശോധനാ ഫലം തെളിയിച്ചത്. നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലെ മലബാര്‍ ജില്ലകളിലേക്കുള്ള യാത്ര പരമാവധി കുറക്കണമെന്നും ജാഗ്രത പാലിക്കണമെന്ന തരത്തില്‍ ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ബോധവല്‍ക്കരണം നടക്കുന്നുണ്ട്.
കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍, ഐ.ടി പ്രൊഫഷനലുകള്‍, മറ്റു ജോലിക്കാര്‍ എന്നിവര്‍ക്കും അതത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago