സെന്‍കുമാറിന്റെ നിയമനം: സര്‍ക്കാര്‍ നിലപാട് തേടി
കൊച്ചി : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) അംഗങ്ങളായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെയും മുന്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തെയും നിയമിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി.
കെ.എ.ടിയിലെ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളുടെ ഒഴിവിലേക്ക് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു സമിതി സെന്‍കുമാറിന്റെയും സോമസുന്ദരത്തിന്റെയും പേര് ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഷ്ട്രപതിയാണ് നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. മന്ത്രിസഭയുടെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ വിജ്ഞാപനം വൈകുകയാണെന്നും ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരേ സെന്‍കുമാര്‍ നല്കിയ ഹരജി സുപ്രിം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി വൈകുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."