തീര്‍ഥാടകരുടെ സഹായത്തിന് വീല്‍ചെയറുകള്‍ ഒരുക്കി
ജിദ്ദ: പ്രായാധിക്യമുള്ളവരും രോഗികളും ഭിന്നശേഷിക്കാരും അടക്കമുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിന് ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമില്‍ 12,000 വീല്‍ചെയറുകള്‍ ഒരുക്കി.
നാലിനം വീല്‍ചെയറുകളാണ് ഹറമിലുള്ളത്. സൗജന്യ ഉപയോഗത്തിനുള്ള വീല്‍ ചെയറുകളും ഉടമകള്‍ കൂലിക്ക് തള്ളുന്ന സ്വകാര്യ വീല്‍ചെയറുകളും വാടകക്ക് നല്കുന്ന വീല്‍ചെയറുകളും ഇലക്ട്രിക് വീല്‍ ചെയറുകളുമുണ്ട്. കൂലിക്ക് വീല്‍ചെയര്‍ തള്ളുന്നവര്‍ തീര്‍ഥാടകരെ ചൂഷണം ചെയ്ത് നിരക്കുകള്‍ ഉയര്‍ത്തുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഇവരുടെ പ്രവര്‍ത്തനം ഹറംകാര്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വീല്‍ചെയറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ കരാറേറ്റെടുത്ത കമ്പനിക്കു കീഴില്‍ സൂപ്പര്‍വൈസര്‍മാരും സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരും ഓഫീസ് ജീവനക്കാരും അടക്കം 168 ജീവനക്കാരുണ്ട്. ഇലക്ട്രിക് വീല്‍ചെയറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ജീവനക്കാര്‍ 24 മണിക്കൂറും ആവശ്യമായ റിപ്പയറിംഗ് ജോലികളും നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."