HOME
DETAILS

1,07,928 ബെഡുകള്‍ ഒരുക്കാന്‍  പൊതുമരാമത്ത് സ്ഥലം കണ്ടെത്തി

  
backup
April 03 2020 | 02:04 AM

107928-%e0%b4%ac%e0%b5%86%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a
 
 
 
 
 
 
ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1,07,928 ബെഡ് ഒരുക്കാനുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതായി മന്ത്രി ജി.സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബാത്ത്‌റൂം സൗകര്യമുള്ള 77,098 ബെഡുകള്‍ ഇതിനകം സജ്ജമായിക്കഴിഞ്ഞു.
ഇനി സജ്ജമാക്കാനുള്ളത് 30,830 ബെഡുകളാണ്. ഏപ്രില്‍ അഞ്ചിനുള്ളില്‍  ഇത് പൂര്‍ത്തീകരിക്കും. 
സര്‍ക്കാര്‍  മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍,  തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, അവിടെയുള്ള ഹോസ്റ്റലുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മെഡിക്കല്‍-എന്‍ജിനിയറിങ്, ആര്‍ട്‌സ് ആന്‍ഡ്  സയന്‍സ്  കോളജുകള്‍, അവയുടെ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള കെട്ടിടങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.  ആവശ്യമെന്നുകണ്ടാല്‍ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍  വാര്‍ഡുകളാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയും. 
ഐസൊലേഷന്‍ വാര്‍ഡുകളും മറ്റും സംസ്ഥാനമൊട്ടാകെ സജ്ജമാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്  മുന്നൂറില്‍പ്പരം പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാരും ആയിരത്തിലധികം ഓവര്‍സിയര്‍മാരുമാണ്.
  കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ എല്ലാ ജില്ലകളിലും ഓരോ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരെ ഇതിനായി ചുമതലപ്പെടുത്തുകയും അവര്‍ക്കുകീഴില്‍ എന്‍ജിനിയര്‍മാരും ഓവര്‍സിയര്‍മാരുമായി 1300ല്‍പ്പരം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.
 മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെ അവശ്യസര്‍വിസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാദിവസവും അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് എന്‍ജിനിയറുടെയും  നേതൃത്വത്തില്‍ അവലോകനംനടത്തി ഐസൊലേഷന്‍ വാര്‍ഡ് തയാറാക്കല്‍ പുരോഗതി വിലയിരുത്തിവരുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago