HOME
DETAILS
MAL
പരീക്ഷാ ക്രമക്കേട്: സര്‍ക്കാര്‍ ഒളിച്ചോടുന്നതായി ചെന്നിത്തല
backup
March 31 2017 | 19:03 PM
തിരുവനന്തപുരം: പൊതുപരീക്ഷകള്‍ കൂട്ടത്തോടെ കുഴപ്പത്തിലായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് കുട്ടികളെ വലച്ച ചോദ്യപ്പേപ്പര്‍ ക്രമക്കേടിനെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ജയിലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിലെ ഭരണം ഇടതു അധ്യാപക സംഘടനയായ കെ.എസ്.ടി.എക്ക് വിട്ടു കൊടുത്തതാണ് ഇത്തവണത്തെ കൂട്ടക്കുഴപ്പത്തിന് കാരണമായത്.
കോടിക്കണക്കിന് രൂപയുടെ ചോദ്യപ്പേപ്പര്‍ കുംഭകോണമാണ് അവര്‍ നടത്തിയത്. വിദ്യാഭ്യാസ മന്ത്രി താന്‍ ആ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ചോദ്യപേപ്പര്‍ കുഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."