HOME
DETAILS
MAL
സാലറി ചലഞ്ച് യുക്തിസഹമാക്കണം: കെ.പി.എ മജീദ്
backup
April 03 2020 | 02:04 AM
കോഴിക്കോട്: ജീവനക്കാരുടെ അവസ്ഥ പരിഗണിക്കുന്ന രീതിയില്‍ സാലറി ചലഞ്ച് യുക്തിസഹമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. രണ്ടു പ്രളയങ്ങളെ തുടര്‍ന്നുള്ള അവസ്ഥയില്‍ നിന്ന് പാഠം പഠിക്കാതെ ധൂര്‍ത്തും അഴിമതിയും ദുര്‍വ്യയവും തുടരുന്നത് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ വിശ്വാസത്തിലെടുക്കുന്നതിന് തിരിച്ചടിയാവും. ജീവനക്കാരുടെ മാസശമ്പളം നല്‍കുന്നത് പോലും സംശയത്തിലാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം ആശങ്ക സൃഷ്ടിക്കുന്നതാണ്.
കോടികളുടെ പാഴ്ചെലവുകള്‍ക്ക് പുറമെയാണ് പ്രതിമാസം ഒന്നര കോടിയോളം രൂപ മുടക്കി മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ വാടകക്കെടുക്കുന്നത്. ഇത്തരം ധൂര്‍ത്തും കെടുകാര്യസ്ഥതയും ഒഴിവാക്കി കൊവിഡ് മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ശരിയായതും വ്യക്തതയുളളതുമായ ആശ്വാസ നടപടികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."