HOME
DETAILS
MAL
നിര്‍ബന്ധിത സാലറി ചലഞ്ചില്‍നിന്ന് പിന്മാറണം: ബെന്നി ബെഹനാന്
backup
April 03 2020 | 02:04 AM
കൊച്ചി: കൊവിഡ് 19ന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധപൂര്‍വം സാലറി ചലഞ്ച് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്.
ആരോഗ്യപ്രവര്‍ത്തകരും അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരും വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. കൊവിഡ് ബാധ സര്‍ക്കാര്‍ ജീവനക്കാരടക്കം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധിത പണപ്പിരിവ് ശരിയല്ല. ഓഡിറ്റിങ് നടത്താന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ട് മാറ്റണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു.
പ്രളയ ദുരിതാശ്വാസ നിധിയെക്കുറിച്ച് വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഫണ്ട് വിനിയോഗത്തില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായി തെളിഞ്ഞു. റീബിള്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിക്ക് ആയിരം കോടി നീക്കിവച്ച സര്‍ക്കാര്‍ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു സാലറി ചലഞ്ചുമായി വരുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബെന്നി ബെഹനാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."