HOME
DETAILS
MAL
അണുവിമുക്തമാക്കാന്‍ വേണം അഗ്നിരക്ഷാ സേനക്ക് മിസ്റ്റ് ബ്ലോവര്‍
backup
April 03 2020 | 02:04 AM
മുക്കം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ പൊതു സ്ഥലങ്ങളും അണുവിമുക്തമാക്കാന്‍ അഗ്നിരക്ഷാസേനക്ക് ആവശ്യം മിസ്റ്റ് ബ്ലോവര്‍.
നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക വാഹനത്തില്‍ ഘടിപ്പിച്ച വാട്ടര്‍ മിസ്റ്റ് പമ്പ് ഉപയോഗിച്ചാണ് പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നത്.
ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ സേനാംഗങ്ങള്‍ ആവശ്യമാണ്. മാത്രമല്ല, അഗ്നിരക്ഷാസേനയുടെ വാഹനം കടന്നു ചെല്ലാത്ത സ്ഥലങ്ങള്‍, എ.ടി.എം, കെട്ടിടങ്ങളുടെ ഉള്‍വശങ്ങള്‍, ട്രഷറികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, ചെറിയ ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടുമാണ്.
ഇതിന് പരിഹാരമായി ഓരോ ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന മിസ്റ്റ് ബ്ലോവര്‍ സേനയ്ക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ശരീരത്തില്‍ ഘടിപ്പിച്ചുകൊണ്ട് എവിടെയും കയറിച്ചെന്ന് അണുവിമുക്തമാക്കാന്‍ കഴിയുന്ന മിസ്റ്റ് ബ്ലോവര്‍ ഉപയോഗിക്കാന്‍ ഒരാള്‍ മതി. അധികം ലായനി പാഴാക്കാതെ ചെറിയ ഇടങ്ങള്‍ അണുവിമുക്തമാക്കാം. പെട്രോള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.
ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് മൂന്നര എച്ച്.പി മോട്ടോര്‍ ഘടിപ്പിച്ച ഈ മെഷിന്‍ ഒന്നര മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം. ഭാരം കുറവായതിനാല്‍ കെട്ടിടങ്ങളുടെ ഏതു ഉയരങ്ങളിലേക്കും കൊണ്ടുപോകാം. 30,000 രൂപയാണ് ഇതിന്റെ മാര്‍ക്കറ്റ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."