HOME
DETAILS

സഖ്യരാഷ്ട്രങ്ങളില്‍നിന്നുള്ള ചരക്കുകള്‍ക്ക് തീരുവ ജി7 യോഗത്തില്‍ ഒറ്റപ്പെട്ട് യു.എസ്

  
backup
June 03 2018 | 23:06 PM

%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8


ക്യൂബെക്: വ്യവസായ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 യോഗത്തില്‍ ഒറ്റപ്പെട്ട് അമേരിക്ക. കഴിഞ്ഞ തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അലൂമിനിയം, സ്റ്റീല്‍ തീരുവയില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ അമേരിക്കയ്‌ക്കെതിരേ സഖ്യകക്ഷികള്‍ ആഞ്ഞടിച്ചത്. ഉദാരവ്യാപാര നയത്തെ മുഖവിലക്കെടുക്കാതെയാണ് അമേരിക്കയുടെ നടപടിയെന്നും ഇത് ആഗോള സാമ്പത്തികരംഗത്തെ ക്ഷീണിപ്പിക്കുമെന്നും യോഗം കുറ്റപ്പെടുത്തി.
കനേഡിയന്‍ നഗരമായ ക്യൂബെക്കിലാണ് ജി7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം ചേര്‍ന്നത്. മൂന്നു ദിവസം നീണ്ടുനിന്ന യോഗം ശനിയാഴ്ച വൈകിട്ടു സമാപിച്ചു. പുതിയ വ്യാപാരനയത്തില്‍ മറ്റ് ആറ് രാജ്യങ്ങള്‍ക്കുമുള്ള ആശങ്കയും നിരാശയും കേള്‍ക്കാന്‍ അമേരിക്ക സന്നദ്ധമാകണമെന്ന് സമാപന സെഷനില്‍ കനേഡിയന്‍ ധനകാര്യ മന്ത്രി മില്‍ മോണിയോ ആവശ്യപ്പെട്ടു.
അടുത്തയാഴ്ച ക്യൂബെക്കില്‍ വച്ചു തന്നെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിക്കുന്നതിനു മുന്‍പ് അമേരിക്ക തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ എംനൂച്ചിനോട് യോഗം നിര്‍ദേശിച്ചു. ഉച്ചകോടിക്കു മുന്‍പ് പുതുക്കിയ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ പുതിയ വ്യാപാരയുദ്ധത്തിനു തുടക്കം കുറിക്കുമെന്നും മുന്നറിയിപ്പുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവയാണ് ജി7 കൂട്ടായ്മയിലെ അംഗങ്ങള്‍.
യൂറോപ്യന്‍ യൂനിയന്‍(ഇ.യു) അംഗങ്ങള്‍, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്കാണ് അമേരിക്ക പുതുതായി തീരുവ ചുമത്തിയിരിക്കുന്നത്. യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റൂസാണു തീരുവ പ്രഖ്യാപനം നടത്തിയത്. സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവുമാണു പുതുക്കിയ തീരുവ. ഇത് തിങ്കളാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.
തീരുമാനത്തിനെതിരേ സഖ്യകക്ഷികള്‍ കടുത്ത വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. അമേരിക്ക തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചു. തീരുമാനം അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗഡ് ജങ്കര്‍ പറഞ്ഞു. ലോകവ്യാപാര രംഗത്തിനു മോശപ്പെട്ട ദിവസമാണ് ഇതെന്ന് ഇ.യു വ്യാപാര കമ്മിഷണര്‍ സെസില മാംസ്റ്റോം പ്രതികരിച്ചു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago